

ഫ്രാന്‍സില്‍ കാരുണ്യവധവും പരസഹായത്തോടെയുള്ള ആത്മഹത്യയും അനുവദിക്കുന്നതി നുള്ള നിയമനിര്‍മ്മാണത്തിനുള്ള നീക്കം അംഗീകരിക്കരുതെന്നു ഫ്രഞ്ച് കത്തോലിക്കാ മെത്രാന്‍ സംഘം പാര്‍ലിമെന്റംഗങ്ങളോടു പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 'ജീവിതാവസാന ബില്‍' ഫ്രഞ്ച് സെനറ്റില്‍ അവതരിപ്പിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കെയാണ് മെത്രാന്മാരുടെ പ്രസ്താവന.
നേരത്തെ ഈ ബില്‍ ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ പാസ്സാക്കിയിരുന്നു. ഗുരുതര രോഗാവസ്ഥയുള്ള മുതിര്‍ന്ന മനുഷ്യര്‍ക്കു 'മരിക്കാനുള്ള അവകാശം' നല്‍കുന്ന ഈ നിയമം ബലഹീനരായ മനുഷ്യര്‍ക്കു ഭീഷണിയായി മാറുമെന്നും എല്ലാ മനുഷ്യരുടെയും ജീവിക്കാനുള്ള അവകാശത്തെ അപകടത്തിലാക്കു മെന്നും മെത്രാന്മാര്‍ മുന്നറിയിപ്പു നല്‍കുന്നു.
199 നെതിരെ 305 വോട്ടുകള്‍ ക്കാണ് ഫ്രഞ്ച് നാഷണല്‍ അസംബ്ലിയില്‍ ഈ ബില്‍ 2025 മെയില്‍ അംഗീകരിക്കപ്പെട്ടത്.
18 വയസ്സിനു മുകളില്‍ പ്രായമുള്ള, അസ്സഹനീയവും നിരന്തരവുമായ വേദന അനുഭവിക്കുന്ന, മാരകമായ മാറാരോഗങ്ങള്‍ അനുഭവിക്കുന്ന വര്‍ക്കാണ് ഈ നിയമം കാരുണ്യ വധം അനുവദിക്കുന്നത്. കാരുണ്യ വധം ആഗ്രഹിക്കുന്നവര്‍ക്ക് അതു നിഷേധിക്കുന്നവര്‍ക്ക് 30000 യൂറോ പിഴയും രണ്ടു വര്‍ഷം വരെ തടവും നിര്‍ദിഷ്ട നിയമത്തിലുണ്ട്. ഈ വ്യവസ്ഥ കത്തോലിക്കാ സഭയ്ക്കു ദ്രോഹകരമാകുമെന്ന ആശങ്കയും സഭയ്ക്കുണ്ട്. കത്തോലിക്കാ ആശുപത്രികളും വയോജനമന്ദിരങ്ങളും കാരുണ്യ വധത്തോടു സഹകരിക്കുകയില്ല എന്നതുകൊണ്ടാണിത്.
ജീവിതാന്ത്യത്തോടു ബന്ധപ്പെട്ട വേദനയും ഭയവും ഏകാന്തതയും അനുഭവിക്കുന്നവരോടുള്ള ഗാഢ മായ ആദരം മെത്രാന്മാര്‍ ആവര്‍ ത്തിച്ചു പ്രഖ്യാപിച്ചു. എന്നാല്‍, മാനവികവും സാഹോദര്യപരവും വൈദ്യശാസ്ത്രപരവും സാമൂഹിക വുമായ പ്രതികരണമാണ് അതി നോടുണ്ടാകേണ്ടതെന്നും മനപൂര്‍വ മുള്ള കൊലപാതകം അനുവദി ക്കുന്ന നിയമനിര്‍മ്മാണമല്ല വേണ്ട തെന്നും മെത്രാന്മാര്‍ വ്യക്തമാക്കി.