ലൊറേറ്റോ മാതാവിന്റെ ജൂബിലി ആഘോഷം 2021 വരെ ദീര്‍ഘിപ്പിച്ചു

ലൊറേറ്റോ മാതാവിന്റെ ജൂബിലി ആഘോഷം 2021 വരെ ദീര്‍ഘിപ്പിച്ചു

ലൊറേറ്റോ മാതാവിന്റെ ജൂബിലിയാഘോഷങ്ങളുടെ സമാപനം 2021 ല്‍ ഡിസംബര്‍ 10 നു മാതാവിന്റെ തിരുനാള്‍ ദിനത്തിലാണു നടത്തുകയെന്നു തീര്‍ത്ഥാടനകേന്ദ്രം അധികാരികള്‍ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ ഇതിന് അനുമതി നല്‍കി. വൈമാനികരുടേയും വിമാനയാത്രക്കാരുടെയും സ്വര്‍ഗീയ മദ്ധ്യസ്ഥയായി ലൊറേറ്റോ മാതാവി നെ പ്രഖ്യാപിച്ചതി ന്റെ ശതാബ്ദിയാഘോഷങ്ങള്‍ 2019 ഡിസംബര്‍ 8 നാണ് ആരംഭിച്ചത്. 2020 ഡിസംബര്‍ 10 നു സമാപിക്കേണ്ടിയിരുന്ന ആഘോഷങ്ങള്‍ കോവിഡ് പകര്‍ച്ചവ്യാധി മൂലമുള്ള തടസ്സങ്ങളുടെ പശ്ചാത്തലത്തിലാണ് 2021 ലേക്കു മാറ്റിയത്. പരി. മാതാവിന്റെ വിശുദ്ധ ഭവനം മാലാഖമാര്‍ ഇസ്രായേലില്‍ നിന്നു ഇറ്റാലിയന്‍ പട്ടണമായ ലൊറേറ്റോയിലേക്ക് എത്തിച്ചുവെന്നാണ് ലൊറേറ്റോ തീര്‍ത്ഥാടന കേന്ദ്രത്തെ സംബന്ധിച്ച പാരമ്പര്യം. ആ ഭവനമാണ് ലൊറേറ്റോ ബസിലിക്കയില്‍ സൂക്ഷിച്ചിരിക്കുന്നതെന്നും വിശ്വസിക്കപ്പെടുന്നു. ഈ പാരമ്പര്യത്തി ന്റെ വെളിച്ചത്തിലാണ് ലൊറേറ്റോ മാ താവിനെ വൈമാനികരുടേയും വിമാനയാത്രക്കാരുടേയും മദ്ധ്യസ്ഥയായി ബെനഡിക്ട് തഢ-ാമന്‍ മാര്‍പാപ്പ 1920 ല്‍ പ്രഖ്യാപിച്ചത്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org