മംഗോളിയന്‍: വത്തിക്കാന്‍ മാധ്യമങ്ങള്‍ 52-ാം ഭാഷയിലേക്ക്

മംഗോളിയന്‍: വത്തിക്കാന്‍ മാധ്യമങ്ങള്‍ 52-ാം ഭാഷയിലേക്ക്

ഏറ്റവുമധികം ഭാഷകളില്‍ വാര്‍ത്തകള്‍ വിവര്‍ത്തനം ചെയ്യുന്ന വത്തിക്കാന്‍ മാധ്യമ വിഭാഗം മംഗോളിയന്‍ ഭാഷയിലേക്കും പുതുതായി സേവനം ആരംഭിച്ചു. വത്തിക്കാന്‍ കൈകാര്യം ചെയ്യുന്ന 52-ാമത്തെ ഭാഷയായിരിക്കും മംഗോളിയന്‍.

മംഗോളിയയിലെ കത്തോലിക്ക സമൂഹം ചെറുതാണെങ്കിലും അവിടെനിന്ന് ലഭിക്കുന്ന വിശ്വാസ സാക്ഷ്യങ്ങള്‍ വിലമതിക്കാനാകാത്തതാണെന്ന് വത്തിക്കാന്‍ മാധ്യമ വിഭാഗം എഡിറ്റോറിയല്‍ ഡയറക്ടര്‍ ഡോ. ആന്‍ഡ്രിയോ തൊര്‍ണിയെല്ലി പറഞ്ഞു. ലോകമെമ്പാടും സുവിശേഷം പ്രചരിപ്പിക്കുക, പ്രാദേശികസഭകള്‍ക്ക് ശബ്ദം നല്‍കുക, സത്യം അറിയുവാന്‍ സഹായിക്കുക തുടങ്ങിയവയാണ് മംഗോളിയന്‍ ഭാഷയില്‍ പ്രസിദ്ധീകരണം തുടങ്ങുവാന്‍ പ്രചോദനമായതെന്ന് വത്തിക്കാന്‍ ന്യൂസ്, വത്തിക്കാന്‍ റേഡിയോ എന്നിവയുടെ മേധാവിയായ ഡോ. മാസിമില്യാനോ മെനിക്കെത്തി പറഞ്ഞു.

പരിശുദ്ധ പിതാവിന്റെ വാക്കുകള്‍ ഇനി തങ്ങളുടെ സ്വന്തം ഭാഷയില്‍ വായിക്കുവാനുള്ള അവസരം ഒരുക്കിയതിന് മംഗോളിയന്‍ ജനതയ്ക്കുള്ള നന്ദി അവിടുത്തെ അപ്പസ്‌തോലിക് പ്രിഫക്ട് കാര്‍ഡിനല്‍ ജോര്‍ജ് മാരിങ്കോ വത്തിക്കാനെ അറിയിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മംഗോളിയന്‍ സന്ദര്‍ശനത്തെക്കുറിച്ചും അദ്ദേഹം അനുസ്മരിച്ചു രണ്ടായിരത്തില്‍ താഴെയാണ് മംഗോളിയയിലെ കത്തോലിക്കരുടെ എണ്ണം എങ്കിലും അതൊരു തന്ത്രപ്രധാനമായ സാന്നിധ്യമായിട്ടാണ് ആഗോള സഭ പരിഗണിക്കുന്നത്. അതുകൊണ്ടാണ് ആ സഭയുടെ അധ്യക്ഷന് അടുത്തയിടെ കാര്‍ഡിനല്‍ പദവി നല്‍കിയത്. ഫ്രാന്‍സിസ് മാര്‍പാപ്പ മംഗോളിയ സന്ദര്‍ശിക്കുകയും ചെയ്തു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org