ചില സങ്കീര്‍ത്തനങ്ങള്‍ മനഃപാഠമാക്കണമെന്ന് മാര്‍പാപ്പ

ചില സങ്കീര്‍ത്തനങ്ങള്‍ മനഃപാഠമാക്കണമെന്ന് മാര്‍പാപ്പ

ഏത് സന്ദര്‍ഭങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കും യോജിച്ച സങ്കീര്‍ത്തനങ്ങള്‍ ഉണ്ടെന്നും അവ ഹൃദിസ്ഥമാക്കുകയും ഇടയ്ക്കിടെ ആവര്‍ത്തിക്കുകയും ചെയ്യണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ വിശ്വാസികളെ ആഹ്വാനം ചെയ്തു. സങ്കീര്‍ത്തനങ്ങളെ നമ്മുടെ പ്രാര്‍ത്ഥനയാക്കുക അത്യാവശ്യമാണ്. സഭയുടെ അധരങ്ങളില്‍ പരിശുദ്ധാത്മാവ് തന്നെ പ്രതിഷ്ഠിച്ചിരിക്കുന്ന ഗീതങ്ങളാണ് സങ്കീര്‍ത്തനങ്ങള്‍. ദിവസം മുഴുവന്‍ അവയെ ഓര്‍ക്കുന്നതും ആവര്‍ത്തിക്കുന്നതും നല്ലതാണ്. ഏത് മാനസികാവസ്ഥകളിലും സങ്കീര്‍ത്തനങ്ങളെ പ്രാര്‍ത്ഥനയായി കരുതാനാവും - സെന്റ് പീറ്റേഴ്‌സ് സംഘത്തിലെ പൊതുദര്‍ശന വേളയില്‍ തീര്‍ത്ഥാടകരോടായി മാര്‍പാപ്പ പറഞ്ഞു. സങ്കീര്‍ത്തനങ്ങള്‍ സഹിതം പ്രാര്‍ത്ഥിക്കുന്നത് വലിയ സന്തോഷം നല്‍കുമെന്ന് താന്‍ ഉറപ്പു തരുന്നതായി മാര്‍പാപ്പ വ്യക്തമാക്കി.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org