പട്ടാളം ഭരണം പിടിച്ചെടുത്ത മ്യാന്‍മാറിലെ കത്തോലിക്കാ സഭ ഒരു ദിവസത്തെ ഉപവാസ പ്രാര്‍ത്ഥന നടത്തി. പട്ടാളം തടവിലാക്കിയിരിക്കുന്ന ഓംഗ് സാന്‍ സ്യുചിയെ മോചിപ്പിക്കണമെന്നു മ്യാന്‍മാര്‍ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്റെ അദ്ധ്യക്ഷന്‍ കാര്‍ഡിനല്‍ ചാള്‍സ് മോംഗ്‌ബോ സൈനിക നേതൃത്വത്തോട് ആവശ്യപ്പെട്ടു. മ്യാന്‍മാറില്‍ നിന്നുള്ള ആദ്യത്തെ കാര്‍ഡിനലായ കാര്‍ഡിനല്‍ ചാള്‍സ് മോംഗ്‌ബോ അവിടെ ജനാധിപത്യത്തിനു വേണ്ടി ഏറ്റവുമധികം ശബ്ദമുയര്‍ത്തുന്ന മതനേതാവാണ്. ബുദ്ധമതസ്ഥര്‍ക്കു ഭൂരിപക്ഷമുളള മ്യാന്‍മാറില്‍ 2017 ല്‍ ഫ്രാന്‍ സിസ് മാര്‍പാപ്പ സന്ദര്‍ശനം നടത്തിയിരുന്നു.