കുടിയേറ്റക്കാരായ കുട്ടികള്‍ക്കായി കുട്ടികളുടെ പ്രാര്‍ത്ഥന

കുടിയേറ്റക്കാരായ കുട്ടികള്‍ക്കായി കുട്ടികളുടെ പ്രാര്‍ത്ഥന
Published on

അമേരിക്കയിലെ വിവിധ തടവറകളില്‍ കഴിയുന്ന കുടിയേറ്റക്കാരായ കുട്ടികള്‍ക്കായി ചിക്കാഗോയിലെ കത്തോലിക്കാ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന പ്രാര്‍ത്ഥന ശ്രദ്ധേയമാകുന്നു. "അവരെല്ലാം നമ്മുടെ കുട്ടികളാണ്" എന്ന പ്രമേയവുമായി ഈ പ്രാര്‍ത്ഥനാപരിപാടി 40 ദിവസം നീണ്ടു നില്‍ക്കും. ദിവസവും ഓരോ മണിക്കൂറാണ് പ്രാര്‍ത്ഥന. കത്തോലിക്കര്‍ക്കു പുറമെ മതവിശ്വാസികളായ മറ്റു കുട്ടികളും ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നു മതിയായ രേഖകളില്ലാതെ അമേരിക്കയിലേയ്ക്കു കുടിയേറുന്ന കുട്ടികള്‍ അടക്കമുള്ള കുടുംബങ്ങളെ പിടികൂടി വിവിധ തടവുകേന്ദ്രങ്ങളില്‍ പാര്‍പ്പിക്കുകയാണ് അമേരിക്കന്‍ ഭരണകൂടം. കുടിയേറ്റക്കാര്‍ കടന്നു വരാതിരിക്കാന്‍ അതിര്‍ത്തിയില്‍ ഭിത്തി നിര്‍മ്മിക്കാനും ട്രംപ് ഭരണകൂടം നീക്കം നടത്തുന്നു. ഇതിനെതിരാണ് അമേരിക്കയിലെ കത്തോലിക്കാസഭയുടെ നിലപാട്. കുടിയേറ്റക്കാരോട് അനുഭാവപൂര്‍ണമായ സമീപനം പുലര്‍ത്തണമെന്നു കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെടുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org