‘മാഗ്‌നിഫിക്ക ഹുമാനിത്താസ്’, ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രഥമ ചാക്രികലേഖനം

‘മാഗ്‌നിഫിക്ക ഹുമാനിത്താസ്’, ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രഥമ ചാക്രികലേഖനം
Published on

‘മാഗ്‌നിഫിക്ക ഹുമാനിത്താസ്’ (Magnifica Humanitas - Magnificant Humanity) എന്ന തലക്കെട്ടില്‍, ‘നിര്‍മ്മിത ബുദ്ധിയുടെ യുഗത്തില്‍ മനുഷ്യവ്യക്തിയുടെ സംരക്ഷണം’ എന്ന പ്രമേയത്തെ ആധാരമാക്കിയുള്ള, ലിയോ പതിനാലാമന്‍ പാപ്പായുടെ പ്രഥമ ചാക്രിക ലേഖനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി പ്രസിദ്ധീകരിക്കും.

ലിയോ പതിമൂന്നാമന്‍ പാപ്പായുടെ ചാക്രികലേഖനമായ റേരും നൊവാരും പുറത്തിറക്കിയ തിന്റെ 135-ാം വാര്‍ഷികമായ മെയ് 15-നാണ്, ലിയോ പതിനാലാമന്‍ പാപ്പാ, ഈ ചാക്രിക ലേഖനത്തില്‍ ഒപ്പു വച്ചിരിക്കുന്നത്.

ലേഖനത്തിന്റെ ഔദ്യോഗിക പ്രകാശനം, മെയ് മാസം ഇരുപത്തിയഞ്ചാം തീയതി, പ്രാദേശിക സമയം രാവിലെ 11.30 നു വത്തിക്കാനിലെ സിനഡ് ഹാളില്‍ വച്ച്, പാപ്പായുടെ സാന്നിധ്യത്തില്‍ നടക്കും.

തദവസര ത്തില്‍, വിശ്വാസകാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാള്‍ ഫെര്‍ണാണ്ടസ്, സമഗ്രമാനവിക വികസനത്തിനാ യുള്ള കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാള്‍ മൈക്കിള്‍ ചേര്‍നി, ഡര്‍ഹാം സര്‍വകലാശാലയിലെ ദൈവശാസ്ത്രജ്ഞയും പ്രൊഫസറുമായ പ്രൊഫസര്‍ അന്ന റോളണ്ട്‌സ്, ആന്ത്രോപിക് (യുഎസ്എ) യുടെ സഹസ്ഥാപകനും നിര്‍മ്മിത ബുദ്ധിയുടെ വ്യാഖ്യാന ത്തെക്കുറിച്ചുള്ള ഗവേഷണ മേധാവിയുമായ ക്രിസ്റ്റഫര്‍ ഒലാ;

കാലിഫോര്‍ണിയയിലെ സാന്താ ക്ലാര സര്‍വ കലാശാലയിലെ രാഷ്ട്രീയ ദൈവശാസ്ത്രത്തിന്റെയും കത്തോലിക്കാ സാമൂഹിക ചിന്തയുടെയും പ്രൊഫസര്‍ ലിയോകാഡി ലുഷോംബോ എന്നിവര്‍ പ്രഭാഷണങ്ങള്‍ നടത്തും. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ നല്‍കുന്ന സമാപന സന്ദേശത്തിനുശേഷം, പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ പാപ്പാ, സന്ദേശം നല്‍കി ആശീര്‍വാദവും നല്‍കും.

logo
Sathyadeepam Online
www.sathyadeepam.org