നിര്‍മ്മിതബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി ഉപയോഗിക്കണം: പാപ്പായുടെ പുതിയ ചാക്രിക ലേഖനം

നിര്‍മ്മിതബുദ്ധി മനുഷ്യരാശിയുടെ സേവനത്തിനായി 
ഉപയോഗിക്കണം: പാപ്പായുടെ പുതിയ ചാക്രിക ലേഖനം
Published on

നിര്‍മ്മിതബുദ്ധിയുടെ അതിപ്രസരം, ലോകത്തെ ഏറെ മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്ന സാഹചര്യത്തില്‍, ലിയോ പതിനാലാമന്‍ പാപ്പായുടെ ചാക്രികലേഖനമായ ‘മാഞ്ഞിഫിക്ക ഹുമാനിത്താസ്’ മെയ് 25-നു വായനക്കാര്‍ക്കായി സമര്‍പ്പിച്ചു. ലിയോ പതിമൂന്നാമന്‍ പാപ്പായുടെ ‘റേരും നൊവാരും’, ചാക്രിക ലേഖനത്തിന്റെ 135-ാം വാര്‍ഷികദിനമായ, മെയ് 15-നാണ്, ലിയോ പതിനാലാമന്‍ പാപ്പാ, ചാക്രികലേഖനത്തില്‍ ഒപ്പുവച്ചത്.

ലേഖനത്തിന്റെ ആദ്യ അധ്യായ ത്തില്‍, സഭയുടെ സാമൂഹിക സിദ്ധാന്തങ്ങളെക്കുറിച്ചുള്ള വിവരണമാണ് പാപ്പാ നല്‍കുന്നത്. തുടര്‍ന്ന് രണ്ടാം അധ്യായത്തില്‍, സഭയുടെ സാമൂഹിക സിദ്ധാന്ത ത്തിന്റെ അടിത്തറകളും തത്ത്വങ്ങളും പരാമര്‍ശിക്കുന്നു. ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും സൃഷ്ടിക്കപ്പെട്ട വ്യക്തിയുടെ അന്തസിനേയും, ഗര്‍ഭധാരണം മുതല്‍ സ്വാഭാവിക മരണം വരെ ജീവിക്കാനുള്ള അവകാശം ഉള്‍പ്പെടെയുള്ള മനുഷ്യാവകാശങ്ങളുടെ ലംഘന മില്ലായ്മ; ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളുടെ അംഗീകാരം, സ്ത്രീകളുടെ സാമൂഹിക സ്ഥാനം എന്നിങ്ങനെ വിവിധ സാമൂഹിക വിഷയങ്ങള്‍ പാപ്പാ പ്രതിപാദിക്കുന്നു.

മൂന്നാം അധ്യായം, നിര്‍മ്മിത ബുദ്ധിക്കായുള്ള ഒരു ധാര്‍മ്മിക സംഹിതയുടെ ആവശ്യം, സാങ്കേതികതയും ആധിപത്യവും, നിര്‍മ്മിതബുദ്ധിയുടെ വാഗ്ദാനങ്ങള്‍ക്ക് മുന്നില്‍ മനുഷ്യ വ്യക്തിയുടെ മഹത്വം എന്ന തലക്കെട്ടില്‍ വിവരിക്കുന്നു. നിര്‍മ്മിതബുദ്ധിയുടെ സാങ്കേതിക വികസനത്തെ ജാഗ്രതയോടെ സമീപിക്കേണ്ടത് ആവശ്യമാണ്. നിർമ്മിത സാങ്കേതികബുദ്ധിയുടെ ഉപയോഗം നിരായുധമാക്കേണ്ട തിന്റെ ആവശ്യകതയും പാപ്പാ ചൂണ്ടിക്കാണിക്കുന്നു.

നാലാം അധ്യായത്തില്‍, സാമൂഹിക പരിവര്‍ത്തനത്തില്‍ മനുഷ്യനെ കാത്തുസൂക്ഷിക്കു വാനും. തൊഴില്‍, സ്വാതന്ത്ര്യം, സത്യം എന്നിവയെ അടിസ്ഥാന മാക്കിയുള്ള ഒരു ‘ആശയവിനിമയ ത്തിന്റെ പരിസ്ഥിതി’ കാത്തു സൂക്ഷിക്കുവാനും പാപ്പാ ആഹ്വാനം ചെയ്യുന്നു. സുതാര്യത, വ്യക്തിഗത ഡാറ്റയുടെ സംരക്ഷണം, ഗൗരവമായ പത്രപ്രവര്‍ത്തനം എന്നിവയെല്ലാം പാപ്പാ എടുത്തു പറയുന്നു. തൊഴിലിന്റെ മാന്യത, സമാധാനപൂർവകമായ പുരോഗതി, മാനവിക സ്വാതന്ത്ര്യം, എന്നിവയെല്ലാം പാപ്പാ നാലാം അധ്യായത്തില്‍ വിവരിക്കുന്നു.

അവസാന അധ്യായത്തിന്റെ തലക്കെട്ട്, അധികാരത്തിന്റെ സംസ്‌കാരവും സ്‌നേഹത്തിന്റെ നാഗരികതയും എന്നുള്ളതാണ്. ആയുധവ്യവസായത്തിന്റെ വളര്‍ച്ച, ആണവായുധ മത്സരം, പുതിയ സായുധസംഘങ്ങളുടെ ആവിര്‍ഭാവം എന്നിവയെ പാപ്പാ അപലപിക്കുന്നു. സുവിശേഷ ത്തിന്റെ വെളിച്ചത്തില്‍ പുതിയ സാങ്കേതികവിദ്യകള്‍ക്കൊപ്പം വസിക്കുവാന്‍ പാപ്പാ ഏവരെയും ക്ഷണിക്കുന്നു. അപ്രകാരം, നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ട ത്തിലും, ‘ദൈവം വസിക്കുന്ന മഹത്തായ മനുഷ്യരാശിയുടെ സൗന്ദര്യത്തിന്’ സാക്ഷ്യം വഹിക്കാന്‍ കഴിയുമെന്നും പാപ്പാ പറയുന്നു.

logo
Sathyadeepam Online
www.sathyadeepam.org