

മംഗോളിയായുടെ പ്രസിഡന്റ് ഖുറേല്‍ സുഖ്, സ്ലോവാക്യയുടെ പ്രസിഡന്റ് പീറ്റര്‍ പെല്ലെഗ്രീനി, ക്രൊയേഷ്യന്‍ പ്രധാനമന്ത്രി ആന്ദ്രേ പ്ലെങ്കോവിച് എന്നിവര്‍ കഴിഞ്ഞ വാരം വത്തിക്കാനിലെത്തി ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ചകള്‍ നടത്തി.
വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി, വിദേശകാര്യ സെക്രട്ടറി എന്നിവരുമായും ഈ രാജ്യത്തലവന്മാര്‍ സംഭാഷണങ്ങള്‍ നടത്തി. ഉക്രെയ്‌നില്‍ തുടരുന്ന യുദ്ധവും മധ്യപൂര്‍വദേശത്തെ സംഘര്‍ഷങ്ങളും സംഭാഷണങ്ങളില്‍ വിഷയങ്ങളായതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
മൂന്നു രാജ്യങ്ങളുമായും മികച്ച നയതന്ത്രബന്ധങ്ങളാണു വത്തിക്കാന്‍ പുലര്‍ത്തി വരുന്നതെന്നു സംഭാഷണങ്ങളില്‍ സൂചിപ്പിക്കപ്പെട്ടു.