
മെക്‌സിക്കോയിലെ ഏറ്റവും ചരിത്രപ്രധാനമായ കത്തോലിക്കാ ദേവാലയമായ നൂരിയോ സെ. ജെയിംസ് ദേവാലയം കത്തി നശിച്ചു. 1639 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം തദ്ദേശീയമായ പുരാതന കലാവിഷ്‌കാരങ്ങളുടെ സാന്നിദ്ധ്യം കൊണ്ടു പ്രസിദ്ധമായിരുന്നു. ദേവാലയത്തിനുണ്ടായ നഷ്ടത്തില്‍ മെക്‌സിന്‍ സര്‍ക്കാരിന്റെ സാംസ്‌കാരിക മന്ത്രാലയം കടുത്ത ദുഃഖം പ്രകടിപ്പിച്ചു. കലാവസ്തുക്കളുടെ നഷ്ടം കണക്കാക്കാന്‍ സാധിക്കുന്നതല്ല. ആവശ്യമായ എല്ലാ പിന്തുണയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്കു സര്‍ക്കാര്‍ നല്‍കുമെന്നും മന്ത്രാലയം വ്യക്തമാക്കി. തീപിടിത്തത്തിന്റെ കാരണങ്ങള്‍ അറിവായിട്ടില്ലെന്നു മൊറെലിയ അതിരൂപതാധികൃതര്‍ അറിയിച്ചു.