മെക്സിക്കന്‍ വൈദികനു ഗുരുതരമായി പരിക്കേറ്റു

Published on

അക്രമികള്‍ തട്ടിക്കൊണ്ടു പോയ മെക്സിക്കന്‍ കത്തോലിക്കാ പുരോഹിതനെ നാലു വെടിയുണ്ടകളേറ്റ നിലയില്‍ വഴിയോരത്തു നിന്നു കണ്ടെത്തി. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമാണെന്ന് അധികാരികള്‍ അറിയിച്ചു. ട്ലാക്സല രൂപതയിലെ ഇടവക വികാരിയായ ഫാ. റോലി കമാഷോ ആണ് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്നത്. അദ്ദേഹത്തിന്‍റെ കുടുംബം മോചനദ്രവ്യം നല്‍കിയതിനെ തുടര്‍ന്നാണ് അക്രമികള്‍ അദ്ദേഹത്തെ ജീവനോടെ വിട്ടതെന്നു പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വൈദികനു വേണ്ടി മെക്സിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം പ്രാര്‍ത്ഥനാസഹായം അഭ്യര്‍ത്ഥിച്ചു. മെക്സിക്കോയില്‍ കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ഇരുപത്തഞ്ചോളം കത്തോലിക്കാ പുരോഹിതന്മാര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

logo
Sathyadeepam Online
www.sathyadeepam.org