മെക്സിക്കന്‍ പ്രസിഡന്‍റുമായി സഹകരിച്ചു പോകുമെന്നു സഭ

മെക്സിക്കന്‍ പ്രസിഡന്‍റുമായി സഹകരിച്ചു പോകുമെന്നു സഭ

മെക്സിക്കോയുടെ പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ട ഇടതു നേതാവ് ആന്ദ്രെ മാനുവല്‍ ലോപസിനു മെക്സിക്കന്‍ കത്തോലിക്കാ മെത്രാന്‍ സംഘം അനുമോദനങ്ങള്‍ നല്‍കി. മെക്സിക്കോ നേരിടുന്ന കൊടിയ ഭീഷണികളായ മയക്കുമരുന്നു മാഫിയാകളുടെ അക്രമങ്ങള്‍, അഴിമതി, ദാരിദ്ര്യം എന്നിവയ്ക്കെതിരെ നടപടികളെടുക്കുമെന്നു വാഗ്ദാനം ചെയ്താണ് മികച്ച ഭൂരിപക്ഷത്തില്‍ ലോപസ് അട്ടിമറി വിജയം നേടിയത്. തിരഞ്ഞെടുപ്പു പ്രക്രിയ പൊതുവെ സമാധാനപൂര്‍ണവും ക്രമീകൃതവും ആയിരുന്നുവെന്ന് മെത്രാന്മാര്‍ ചൂണ്ടിക്കാട്ടി. ജനാധിപത്യപ്രക്രിയ അന്തസ്സോടെ നിര്‍വഹിക്കാന്‍ കഴിഞ്ഞതിനു ഭരണകൂടത്തിനും ജനങ്ങള്‍ക്കും മെത്രാന്മാര്‍ നന്ദി പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിനെതിരെ പ്രചാരണവേളയില്‍ കടുത്ത വിമര്‍ശനമാണ് ലോപസ് അഴിച്ചു വിട്ടിരുന്നത്. തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസ്താവനകളില്‍ സഹകരണത്തിനുള്ള സാദ്ധ്യത മെക്സിക്കന്‍ നേതാവ് മുന്നോട്ടു വച്ചിട്ടുണ്ടെങ്കിലും അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കുന്നതും സൈന്യത്തെ നിയോഗിക്കുന്നതുമുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അമേരിക്കന്‍ നയത്തെ ശക്തമായ വിമര്‍ശിക്കുന്നയാളാണ് പുതിയ മെക്സിക്കന്‍ പ്രസിഡന്‍റ്. ഈ വിഷയങ്ങളില്‍ മെക്സിക്കോയിലെയും അമേരിക്കന്‍ അതിര്‍ത്തിപ്രദേശത്തെയും കത്തോലിക്കാ മെത്രാന്മാരും ട്രംപിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഇതിനകം ഉന്നയിച്ചിട്ടുണ്ട്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org