‘വത്തിക്കാനിലെ ധ്യാനി’ ബെനഡിക്ട് പതിനാറാമനു മാര്‍പാപ്പയുടെ കൃതജ്ഞത

‘വത്തിക്കാനിലെ ധ്യാനി’ ബെനഡിക്ട് പതിനാറാമനു മാര്‍പാപ്പയുടെ കൃതജ്ഞത
Published on

സഭയ്ക്കു വേണ്ടി നിരന്തരം പ്രാര്‍ത്ഥിച്ചുകൊണ്ട് വത്തിക്കാനിലെ സഭാമാതാ ആശ്രമത്തില്‍ കഴിയുന്ന വിരമിച്ച പാപ്പാ ബെനഡിക്ട് പതിനാറാമനു ഫ്രാന്‍സിസ് മാര്‍പാപ്പ സഭയുടെ കൃതജ്ഞതയും ആശംസകളും അറിയിച്ചു. ബെനഡിക്ട് പതിനാറാമന്റെ പൗരോഹിത്യസ്വീകരണത്തിന്റെ എഴുപതാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ചായിരുന്നു ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ഈ പരാമര്‍ശം. ജര്‍മ്മനിയിലെ മ്യൂനിച്ച് അതിരൂപതയ്ക്കു വേണ്ടിയാണ് 1951 ജൂണ്‍ 29 നു, 24 കാരനായിരുന്ന ജോസഫ് റാറ്റ്‌സിംഗര്‍ തിരുപ്പട്ടം സ്വീകരിച്ചത്. ജ്യേഷ്ഠസഹോദരനായ ജോര്‍ജ് റാറ്റ്‌സിംഗറും അദ്ദേഹത്തോടൊപ്പം പുരോഹിതനായി.

സഭാമാതാ ആശ്രമത്തിലെ ചാപ്പലില്‍ ദിവ്യബലിയര്‍പ്പിച്ചുകൊണ്ടാണ് ബെനഡിക്ട് പതിനാറാമന്‍ പാപ്പ പൗരോഹിത്യസ്വീകരണത്തിന്റെ വാര്‍ഷികം ആ ഘോഷിച്ചതെന്ന് അദ്ദേഹത്തിന്റെ സെക്രട്ടറി ആര്‍ച്ചുബിഷപ് ജോര്‍ജ് ഗാന്‍സ്വീന്‍ പറഞ്ഞു. ജര്‍മ്മനിയിലെ റേഗന്‍സ്ബുര്‍ഗ് ഗായകസംഘത്തിലെ ആറ് അംഗങ്ങള്‍ ഈ ബലിയര്‍പ്പണത്തിനായി എത്തിയിരുന്നു. പാപ്പായുടെ നിര്യാതനായ സ ഹോദരന്‍ മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ ഈ ഗായകസംഘത്തിലെ സംഗീതസംവിധായകനായിരുന്നു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org