മെഡിറ്ററേനിയന്‍ തീരത്തെ 19 രാജ്യങ്ങളിലെ മെത്രാന്മാര്‍ സമ്മേളിക്കുന്നു

Published on

മെഡിറ്ററേനിയന്‍ സമുദ്രതീരത്തുള്ള 19 രാജ്യങ്ങളിലെ കത്തോലിക്കാ മെത്രാന്മാരുടെ ഒരു സമ്മേളനം ഇറ്റലിയില്‍ നടക്കുന്നു. ദക്ഷിണ ഇറ്റലിയിലെ തുറമുഖനഗരരമായ ബാരിയില്‍ നടക്കുന്ന സമ്മേളനത്തിന്‍റെ സമാപന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും പങ്കെടുക്കുന്നുണ്ട്. ഫെബ്രുവരി അവസാന വാരം നടക്കുന്ന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത് ഇറ്റാലിയന്‍ കത്തോലിക്കാ മെത്രാന്‍ സംഘമാണ്. യൂറോപ്പ്, വടക്കന്‍ ആഫ്രിക്ക, മധ്യപൂര്‍വദേശം എന്നിവിടങ്ങളിലായുള്ള വിവിധ രാജ്യങ്ങളില്‍ നിന്നായി അമ്പതോളം മെത്രാന്മാര്‍ സമ്മേളനത്തിനെത്തുമെന്നാണു കരുതുന്നത്. കുടിയേറ്റം തന്നെയായിരിക്കും സമ്മേളനത്തിന്‍റെ ഒരു മുഖ്യ ചര്‍ച്ചാവിഷയം എന്നു റിപ്പോര്‍ട്ടു ചെയ്യപ്പെടുന്നു. തുര്‍ക്കിയില്‍ നിന്നും വടക്കന്‍ ആഫ്രിക്കയില്‍നിന്നും ധാരാളം പേര്‍ യൂറോപ്പിലേയ്ക്കു സമുദ്രമാര്‍ഗം കടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുണ്ട്. യുവജനങ്ങളുടെ സുവിശേഷവത്കരണം, തൊഴിലില്ലായ്മ, സാംസ്കാരിവിനിമയങ്ങള്‍, സമാധാനപാലനം തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യപ്പെടും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org