മറിയത്തിന്റെ ആന്തരിക വീക്ഷണത്തോടെ ദൈവിക രഹസ്യം ധ്യാനിക്കുക-പാപ്പ

മറിയത്തിന്റെ ആന്തരിക വീക്ഷണത്തോടെ ദൈവിക രഹസ്യം ധ്യാനിക്കുക-പാപ്പ
Published on

പ്രചാരണം, പ്രത്യയശാസ്ത്രം, വിവരങ്ങള്‍ എന്നിവ യുടെ നിഗൂഢതകളില്‍ നിന്ന് സംരക്ഷിക്കപ്പെടുന്നതിന് ദൈവത്തിന്റെയും ചരിത്രത്തിന്റെയും രഹസ്യത്തെക്കുറിച്ച് മറിയത്തിന്റെ ആന്തരികവീക്ഷണത്തോടുകൂടി ധ്യാനിക്കണമെന്ന് ലിയോ പതിനാലാമന്‍ മാര്‍പാപ്പ ഉദ്‌ബോധിപ്പിച്ചു.

അന്താരാഷ്ട്ര പൊന്തിഫിക്കല്‍ മരിയന്‍ അക്കാദമിയുടെ 26-ാമത് സമ്മേളനത്തില്‍ സംബന്ധി ക്കുന്ന അറുനൂറോളം പേരടങ്ങിയ സംഘത്തെ സെപ്തം. 6-ന് വത്തിക്കാനില്‍ പോള്‍ ആറാമന്‍ ഹാളില്‍ സ്വീകരിച്ചു സംബോധന ചെയ്യുകയായിരുന്നു പാപ്പ.

കര്‍ത്താവിന്റെ അമ്മയായ മറിയത്തിന്റെ വിളിയില്‍ സഭയുടെ വിളി വായിച്ചെടുക്കാന്‍ കഴിയുമെന്നു പാപ്പ പറഞ്ഞു.

അതുകൊണ്ടുതന്നെ, ദൈവവചനത്തില്‍ നിന്ന്, അപരന്റെ ആവശ്യത്തില്‍ നിന്ന്, എളിമയോടും ധൈര്യത്തോടും കൂടി വീണ്ടും തുടങ്ങുന്നതിനുള്ള സന്നദ്ധത ദൈവജനത്തില്‍ വളര്‍ത്തിയെടുക്കുകയെന്ന ദൗത്യം മരിയന്‍ ദൈവവിജ്ഞാനീയത്തിനുണ്ട്. വ്യക്തികളും ജനങ്ങളും സംസ്‌കാരങ്ങളും സമാധാന ത്തില്‍ ഒരുമിച്ച് സഞ്ചരിക്കുക എന്നത് സാധ്യമാക്കി ത്തീര്‍ക്കാന്‍ കഴിയുന്ന ദൈവിക ഔദാര്യത്തിലേക്ക് നമ്മെ തുറക്കാന്‍ മരിയന്‍ ദൈവശാസ്ത്രത്തിനും കഴിയും.

അതിനാല്‍, സഭയ്ക്ക് മരിയവിജ്ഞാനീയം ആവശ്യമാണ്. മറിയം പരിശുദ്ധാത്മാവിന്റെ പരിപൂര്‍ണ്ണ സഹകാരിണി യാണ്. വാതിലുകള്‍ തുറക്കുന്നതിനും പാലങ്ങള്‍ സൃഷ്ടിക്കുന്നതിനും മതിലുകള്‍ തകര്‍ക്കുന്നതിനും വൈവിധ്യങ്ങളില്‍ ഐക്യത്തില്‍ സമാധാനത്തോടെ ജീവിക്കുന്നതിന് നരകുലത്തെ സഹായിക്കുന്നതിനും മറിയം വിരാമമിടുന്നില്ല - മാര്‍പാപ്പ വിശദീകരിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org