
മഡഗാസ്‌കര്‍ പ്രസിഡന്റ് ആന്‍ഡ്രി നിരിന രജോലിന വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. കത്തോലിക്കാസഭാംഗമായ പ്രസിഡന്റിനൊപ്പം ഭാര്യയും മൂന്നു മക്കളും ഉണ്ടായിരുന്നു. പാപ്പായും പ്രസിഡന്റും കുടുംബവും ഒന്നിച്ച് 'നന്മ നിറഞ്ഞ മറിയമേ' എന്ന പ്രാര്‍ത്ഥന ചൊല്ലി പ്രാര്‍ത്ഥിച്ചതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 2019 ല്‍ മാര്‍പാപ്പ മഡഗാസ്‌കര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. കിഴക്കനാഫ്രിക്കന്‍ തീരത്തെ ഒരു ദ്വീപുരാഷ്ട്രമായ മഡഗാസ്‌കറില്‍ 22 കത്തോലിക്കാ രൂപതകളുണ്ട്. ഉക്രെയിന്‍ യുദ്ധവും ആഫ്രിക്കന്‍ പ്രതിസന്ധികളും ഇരുവരും ചര്‍ച്ച ചെയ്തതായും വത്തിക്കാന്‍ അറിയിച്ചു.