മ്യാന്‍മാറില്‍ കത്തോലിക്കാ വൈദികനെ അറസ്റ്റ് ചെയ്തു

മ്യാന്‍മാറില്‍ കത്തോലിക്കാ വൈദികനെ അറസ്റ്റ് ചെയ്തു
Published on

മ്യാന്‍മാറിലെ കത്തോലിക്കാ വൈദികനായ ഫാ. മൈക്കിള്‍ ഓംഗ് ലിംഗിനെ സൈന്യം അറസ്റ്റ് ചെയ്തു. മ്യാന്‍മാറില്‍ സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്ന സംഘടനയ്ക്ക് ആഹാരം ഏര്‍പ്പെടുത്തി കൊടുത്തു എന്നതാണ് വൈദികനെതിരെ ചുമത്തിയ കുറ്റം. ചോദ്യം ചെയ്യലിനു വിധേയനാക്കി നിരവധി കടലാസുകളില്‍ ഒപ്പു വാങ്ങിയ ശേഷം വൈദികനെ വിട്ടയച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ താമസസ്ഥലത്തു നിന്ന് ഭക്ഷ്യധാന്യചാക്കുകള്‍ പിടിച്ചെടുത്തു. പള്ളിയോടനുബന്ധിച്ചുള്ള ഹോസ്റ്റലില്‍ താമസിച്ചു പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഭക്ഷ്യവസ്തുക്കളായിരുന്നു അതെന്നു സഭാധികാരികള്‍ അറിയിച്ചു. കഴിഞ്ഞ ഫെബ്രുവരിയില്‍ അട്ടിമറിയിലൂടെ അധികാരത്തില്‍ വന്ന സൈനിക ഭരണകൂടത്തിനെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളെ ഭരണാധികാരികള്‍ അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുകയാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org