മെയ് 30 നു മാര്‍പാപ്പയ്ക്കൊപ്പം ജപമാലയര്‍പ്പിക്കാന്‍ തീര്‍ത്ഥകേന്ദ്രങ്ങളും

മെയ് 30 നു മാര്‍പാപ്പയ്ക്കൊപ്പം ജപമാലയര്‍പ്പിക്കാന്‍ തീര്‍ത്ഥകേന്ദ്രങ്ങളും
Published on

പെന്തക്കുസ്താ തിരുനാളിനു തലേന്നാള്‍ വത്തിക്കാന്‍ പൂന്തോട്ടത്തിലെ ലൂര്‍ദ് ഗ്രോട്ടോയില്‍ ഫ്രാന്‍സിസ് മാര്‍ പാപ്പ ജപമാലയര്‍പ്പിക്കും. തത്സമയ സംപ്രേഷണം നടത്തുന്ന പേപ്പല്‍ ജപമാലയ്ക്കൊപ്പം ലോകമെങ്ങുമുള്ള തീര്‍ത്ഥാടനകേന്ദ്രങ്ങളും പങ്കുചേരും. പകര്‍ച്ചവ്യാധിയെ നേരിടുന്ന ലോകത്തിനു പ. കന്യകാമറിയത്തിന്‍റെ മാദ്ധ്യസ്ഥവും സമാശ്വാസവും തേടിക്കൊണ്ടാണു മാര്‍പാപ്പയുടെ ജപമാല.

മെയ് 30 നു റോമന്‍ സമയം വൈകീ ട്ട് 5.30 നുള്ള ജപമാലയില്‍ പങ്കുചേരാനാവശ്യപ്പെട്ടു നവസുവിശേഷവത്കരണത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്‍റെ അദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ് റിനോ ഫിസിഷെല്ലാ തീര്‍ത്ഥകേന്ദ്രങ്ങളുടെ റെക്ടര്‍മാര്‍ക്കു കത്തയച്ചിട്ടുണ്ട്. മാര്‍പാപ്പയുടെ ജപമാല പ്രാര്‍ത്ഥന നടക്കുന്ന അതേ സമയത്ത്, പ്രാദേശികമായ സുരക്ഷാമാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ട് അതതു തീര്‍ത്ഥകേന്ദ്രങ്ങളിലും ജപമാലയര്‍പ്പിക്കാനാണ് വത്തിക്കാന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

കോവിഡ് മൂലം അടച്ചിട്ടിരിക്കുകയായിരുന്ന ഫ്രാന്‍സിലെ ലൂര്‍ദും പോര്‍ട്ടുഗലിലെ ഫാത്തിമയും അടക്കമുള്ള ലോകത്തിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങളെല്ലാം ഭാഗികമായി മാത്രമേ ഇപ്പോള്‍ സന്ദര്‍ശകരെ പ്രവേശിപ്പിക്കുന്നുള്ളൂ.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org