മത്തെയോ റിച്ചിയുടെ ചൈനാ മിഷനെ ആവര്‍ത്തിച്ചു ശ്ലാഘിച്ചു മാര്‍പാപ്പ

മത്തെയോ റിച്ചിയുടെ ചൈനാ മിഷനെ ആവര്‍ത്തിച്ചു ശ്ലാഘിച്ചു മാര്‍പാപ്പ

പതിനാറാം നൂറ്റാണ്ടില്‍ ചൈനയില്‍ മിഷന്‍ പ്രവര്‍ത്തനം നടത്തിയ ധന്യനായ മത്തെയോ റിച്ചിയുടെ സേവനങ്ങളെ വത്തിക്കാനിലെ പൊതുദര്‍ശനവേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വീണ്ടും അനുസ്മരിക്കുകയും പുകഴ്ത്തുകയും ചെയ്തു. 1610-ല്‍ തന്റെ 57-ാം വയസ്സില്‍ ബീജിംഗില്‍ അന്തരിച്ച മത്തെയോ റിച്ചി തന്റെ ജീവിതം മുഴുവന്‍ ചൈനാ മിഷനുവേ ണ്ടിയാണു നല്‍കിയതെന്നു പാപ്പ അനുസ്മരിച്ചു. ചൈനീസ് ജനതയോടുള്ള അദ്ദേഹത്തിന്റെ സ്‌നേഹം മാതൃകാപരമാണെന്നും മാര്‍പാപ്പ പറഞ്ഞു.

മിംഗ് രാജവംശത്തിന്റെ കാലത്ത് ചൈനയ്ക്കു ക്രിസ്തുമതത്തെ പരിചയപ്പെടുത്തിയ ഈശോസഭാ വൈദികനാ ണ് മത്തെയോ റിച്ചി. തദ്ദേശീയരുടെ ഭാഷ പഠിക്കുകയും വസ്ത്രങ്ങളും ആചാരങ്ങളുമെല്ലാം സ്വീകരിക്കുകയും ചെയ്ത അ ദ്ദേഹം അന്യരെ അകറ്റി നിറുത്തിയിരുന്ന ആ ജനസമൂഹത്തിനുള്ളില്‍ വലിയ സ്വീ കാര്യത നേടി. എന്നും സംഭാഷണത്തിന്റെയും സൗഹാര്‍ദത്തിന്റെയും പാത തേ ടിയ അദ്ദേഹത്തിന് ക്രൈസ്തവവിശ്വാ സം പ്രഘോഷിക്കാന്‍ നിരവധി വാതിലുകള്‍ തുറന്നു കിട്ടിയെന്നു മാര്‍പാപ്പ ഓര്‍ മ്മിപ്പിച്ചു.

1582-ല്‍ മക്കാവോയിലെത്തിയ റിച്ച്, ബീജിംഗിലേക്കു പ്രവേശിക്കുന്നതിനൊരുക്കമായി 18 വര്‍ഷമാണ് അവിടെ പിടിച്ചു നിന്നത്. തന്റെ ഗണിത-ജ്യോതിശാസ്ത്ര വിജ്ഞാനം ചൈനീസ് പണ്ഡിതന്മാരുമായി പങ്കുവച്ച റിച്ചി, പാശ്ചാത്യ-പൗര സ്ത്യ സംസ്‌കാരസമന്വയത്തിനും സംഭാവനകളര്‍പ്പിച്ചു. 1601-ല്‍ ബീജിംഗില്‍ പ്രവേശിച്ച റിച്ചി പിന്നീട് അവിടെ നിന്നു പുറത്തു പോയില്ല. മിംഗ് രാജവംശകാലത്ത് ചൈനീസ് മണ്ണില്‍ അടക്കം ചെയ്യപ്പെട്ട ആദ്യ വിദേശിയായിരുന്നു റിച്ചി - മാര്‍പാപ്പ വിശദീകരിച്ചു.

മൂന്നാമത്തെ ആഴ്ചയാണു തുടര്‍ച്ചയായി മാര്‍പാപ്പ സെന്റ് പീറ്റേഴ്‌സ് അങ്കണത്തിലെ പൊതുദര്‍ശനവേളയില്‍ ചൈ നയെ കുറിച്ചു പരാമര്‍ശിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org