വിവാഹം മനോഹരമാണ്: മാര്‍പാപ്പയുടെ വീഡിയോ സന്ദേശം

വിവാഹം മനോഹരമാണ്: മാര്‍പാപ്പയുടെ വീഡിയോ സന്ദേശം
Published on

വിവാഹം കഴിക്കുന്നതും സ്വന്തം ജീവിതം പങ്കുവയ്ക്കുന്നതും മനോഹരമാണെന്നു ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസ്താവിച്ചു. വിവാഹമെന്ന ദീര്‍ഘയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്കു വേണ്ടി ജൂണ്‍ മാസത്തില്‍ പ്രത്യേകമായി പ്രാര്‍ത്ഥിക്കണമെന്ന് പ്രതിമാസ പ്രാര്‍ത്ഥനാനിയോഗം അറിയിച്ചുകൊണ്ടുള്ള വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ ആഹ്വാനം ചെയ്തു. ഇത് പ്രയത്‌നമാവശ്യമുള്ള ഒരു യാത്രയാണ്. ചിലപ്പോള്‍ സങ്കീര്‍ണമാകുകയും ചെയ്യാറുണ്ട്. എങ്കിലും അതിനു തക്ക പ്രയോജനമുള്ളതുമാണ്. ഈ യാത്രയില്‍ ഭാര്യയും ഭര്‍ത്താവും തനിച്ചല്ല ഉള്ളത്. യേശുക്രിസ്തുവും അവരെ അനുധാവനം ചെയ്യുന്നു – മാര്‍പാപ്പ വിശദീകരിച്ചു.
യൂറോപ്പിലും അമേരിക്കയിലും വിവാഹങ്ങളുടെ എണ്ണം കുത്തനെ കുറഞ്ഞുവെന്ന വാര്‍ത്തകള്‍ പുറത്തു വരുന്ന പശ്ചാത്തലത്തിലാണ് മാര്‍പാപ്പയുടെ വീഡിയോ സന്ദേശം. കോവിഡ് മൂലം വിവാഹങ്ങള്‍ മാറ്റി വയ്ക്കപ്പെടുന്നതും എണ്ണം കുറഞ്ഞതിന് ഒരു കാരണമാണ്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org