
മെയ് മാസം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രത്യേകമായി പ്രാര്‍ത്ഥിക്കന്നത് സഭയിലെ വിവിധ പ്രസ്ഥാനങ്ങള്‍ക്കും സംഘടനകള്‍ക്കും വേണ്ടി. 'സഭാസംഘടനകള്‍ ഒരു ദാനമാണ്, സഭയിലെ നിധിയാണ്,' പ്രാര്‍ത്ഥനാനിയോഗം അറിയിച്ചുകൊണ്ടു നല്‍കിയ വീഡിയോ സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു. സുവിശേഷത്തിന്റെ നവീനതയും ആകര്‍ഷകത്വവും പ്രകടമാക്കാനുള്ള നൂതനമാര്‍ഗങ്ങള്‍ അവര്‍ ഓരോ ദിവസവും കണ്ടെത്തിക്കൊണ്ടിരിക്കുകയാണെന്നു പാപ്പ ചൂണ്ടിക്കാട്ടി. അവര്‍ വ്യത്യസ്ത ഭാഷകള്‍ സംസാരിക്കുന്നു, വ്യത്യസ്തരായി കാണപ്പെടുന്നു. അവരുടെ സര്‍ഗാത്മകതയാണ് ഈ വ്യത്യസ്തത ഉണ്ടാക്കുന്നത്. - മാര്‍പാപ്പ വിശദീകരിച്ചു. സഭയുമായി സാഹോദര്യത്തില്‍ തുടരാന്‍ സഭാസംഘടനകളോടു പാപ്പ നിര്‍ദേശിച്ചു.