ലുയിജിയും മരിയയും: വാഴ്ത്തപ്പെട്ട പ്രഥമദമ്പതിമാര്‍

കുടുംബസമ്മേളനത്തിന്റെ മദ്ധ്യസ്ഥര്‍
ലുയിജിയും മരിയയും: വാഴ്ത്തപ്പെട്ട പ്രഥമദമ്പതിമാര്‍
Published on

കത്തോലിക്കാസഭയില്‍ ആദ്യമായി ഒരുമിച്ചു വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കപ്പെട്ട ലുയിജി ബെല്‍ത്രാമെ ക്വാട്ട്‌റോച്ചിയും മരിയയുമാണ് റോമിലെ പത്താമത് ആഗോള കുടുംബസമ്മേളനത്തിന്റെ മദ്ധ്യസ്ഥര്‍. ഇരുവരും 1905 ല്‍ വിവാഹിതരായത് റോമിലെ മേരി മേജര്‍ ബസിലിക്കയില്‍ വച്ചാണ്. കുടുംബസമ്മേളനത്തിനെത്തുന്നവര്‍ക്കു വണങ്ങാനായി ഇരുവരുടെയും തിരുശേഷിപ്പുകള്‍ സെ.പീറ്റേഴ്‌സ് ബസിലിക്കയില്‍ ലഭ്യമാക്കിയിരുന്നു.

ദമ്പതിമാരുടെ രണ്ട് മക്കള്‍ വൈദികരാണ്. ഒരാള്‍ ബെനഡിക്‌ടൈന്‍ സന്യാസിയും ഒരാള്‍ ട്രാപിസ്റ്റ് സന്യാസിയും. ഒരു മകള്‍ ബെനഡിക്‌ടൈന്‍ സന്യാസിനിയും ഒരാള്‍ അത്മായ സമര്‍പ്പിതയുമായി. ഈ വനിതയെ ധന്യയായി പ്രഖ്യാപിച്ച് നാമകരണനടപടികള്‍ റോം രൂപതയില്‍ ആരംഭിച്ചിട്ടുണ്ട്.

2001 ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ, ഈ ദമ്പതിമാരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ച ചടങ്ങില്‍ വൈദികസഹോദരങ്ങള്‍ സന്നിഹിതരായിരുന്നു. റോം നിവാസികളായിരുന്ന ഈ ദമ്പതിമാരും ഇവരുടെ മക്കളായ പുരോഹിതരും ലോകമഹായുദ്ധകാലത്ത് യഹൂദരെ നാസികളില്‍ നിന്നു രക്ഷിക്കാന്‍ ജീവന്‍ പണയപ്പെടുത്തിയവരാണ്. ഇത് സഖ്യസേന പിന്നീട് ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്തു.

അഭിഭാഷകനായിരുന്ന ലുയിജിയും മതാദ്ധ്യാപികയായിരുന്ന മരിയയും അക്കാലത്തു തന്നെ വിവാഹിതരാകുന്ന യുവതീയുവാക്കള്‍ക്കായി പരിശീലനക്ലാസുകള്‍ നടത്തിയിരുന്നു. മരിയ നിരവധി ഗ്രന്ഥങ്ങളും രചിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org