രോഗികളായ കുട്ടികളില്‍ നിന്ന് മാര്‍പാപ്പയ്ക്ക് സ്‌നേഹസന്ദേശങ്ങള്‍

രോഗികളായ കുട്ടികളില്‍ നിന്ന് മാര്‍പാപ്പയ്ക്ക് സ്‌നേഹസന്ദേശങ്ങള്‍

റോമിലെ ജെമെല്ലി ആശുപത്രിയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുറിയിലേയ്ക്ക് അടുത്തുള്ള കുട്ടികളുടെ വാര്‍ഡില്‍ നിന്ന് വരച്ചും എഴുതിയും തയ്യാറാക്കിയ ആശംസാകാര്‍ഡുകളുടെ പ്രവാഹം. കുട്ടികളുടെ കാന്‍സര്‍ വാര്‍ഡിലും ന്യൂറോസര്‍ജറി വാര്‍ഡിലും ചികിത്സയില്‍ കഴിയുന്ന കുട്ടികളാണ് മാര്‍പാപ്പയ്ക്കു വേണ്ടി ആശംസാകാര്‍ഡുകള്‍ തയ്യാറാക്കി കൊടുത്തു വിടുന്നത്. വത്തിക്കാന്‍ നടത്തുന്ന ഉണ്ണീശോയുടെ നാമത്തിലുള്ള പ്രസിദ്ധമായ കുട്ടികളുടെ ആശുപത്രിയിലെ അന്തേവാസികളും കാര്‍ഡുകള്‍ അയക്കുന്നുണ്ട്.

ആശുപത്രി കിടക്കയില്‍ കിടക്കുന്ന മാര്‍പാപ്പയുടെ കരം താന്‍ പിടിച്ചുകൊണ്ടു നില്‍ക്കുന്നതായി വരച്ച ചിത്രമാണ് ഗ്വിലിയ എന്ന പെണ്‍കുട്ടി അയച്ചത്. പരസ്പരം കാണാന്‍ കഴിയുന്നില്ലെങ്കിലും മുറുക്കെയുള്ള ഒരു കെട്ടിപ്പിടുത്തം അയക്കുന്നതായി മറ്റൊരു കുട്ടി എഴുതി. ഏതാനും ദിവസം കൂടി മാര്‍പാപ്പ ആശുപത്രിയില്‍ കഴിയേണ്ടി വരുമെന്നു വത്തിക്കാന്‍ വക്താവ് അറിയിച്ചു.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org