അപ്രതീക്ഷിത വിജയം നേടിയ 'ലൂര്‍ദ്' അമേരിക്കയില്‍ 700 തിയേറ്ററുകളില്‍

അപ്രതീക്ഷിത വിജയം നേടിയ 'ലൂര്‍ദ്' അമേരിക്കയില്‍ 700 തിയേറ്ററുകളില്‍
Published on

കത്തോലിക്കാ തീര്‍ത്ഥാടനകേന്ദ്രമായ ഫ്രാന്‍സിലെ ലൂര്‍ദിനെ കുറിച്ച് നിര്‍മ്മിച്ച ലൂര്‍ദ് എന്ന ഡോക്യുമെന്ററി ചിത്രം ഫ്രാന്‍സില്‍ അപ്രതീക്ഷിതമായ വന്‍പ്രദര്‍ശനവിജയം നേടിയതിനെ തുടര്‍ന്ന് അമേരിക്കയിലും പ്രദര്‍ശിച്ചിപ്പിച്ചു. അമേരിക്കയിലെ 700 തിയേറ്ററുകളില്‍ രണ്ടു ദിവസമായി ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. രോഗികളുടെയും അവരുടെ ശുശ്രൂഷകരുടെയും വീക്ഷണങ്ങളിലൂടെ ലൂര്‍ദ് തീര്‍ത്ഥകേന്ദ്രത്തെ അവതരിപ്പിക്കുന്നതാണു ചിത്രം. രോഗികളുടെ സന്ദര്‍ശനത്തിനും അത്ഭുത രോഗസൗഖ്യത്തിനും പ്രസിദ്ധമാണ് ലൂര്‍ദ്. പ്രതിവര്‍ഷം 60 ലക്ഷം പേരാണ് ലൂര്‍ദ് സന്ദര്‍ശിക്കുന്നത്. എഴുപതിനായിരത്തിലേറെ രോഗസൗഖ്യങ്ങള്‍ ലൂര്‍ദ് മാതാവിന്റെ മാദ്ധ്യസ്ഥത്താല്‍ നടന്നിട്ടുണ്ടെന്നാണ് കണക്ക്. ഇവയില്‍ 70 എണ്ണം കത്തോലിക്കാസഭ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളതാണ്.

1858 ല്‍ 14 കാരനായിരുന്ന ബെര്‍ണദെത്തെ സോബിറസിനു പ.മാതാവ് പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് ലൂര്‍ദ് പ്രസിദ്ധമായത്. ആകെ 18 തവണ ഇവിടെ പ. മാതാവ് പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വാസം.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org