‘ലൗദാത്തോ സി’: ഒരു വര്‍ഷം നീളുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍

‘ലൗദാത്തോ സി’: ഒരു വര്‍ഷം നീളുന്ന അഞ്ചാം വാര്‍ഷികാഘോഷങ്ങള്‍
Published on

പാരിസ്ഥിതിക വിഷയങ്ങളെക്കുറിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രസിദ്ധീകരിച്ച സുപ്രസിദ്ധമായ ലൗദാത്തോ സി എന്ന ചാക്രികലേഖനം പുറത്തിറങ്ങിയിട്ട് അഞ്ചു വര്‍ഷം തികയുന്നതിനോടനുബന്ധിച്ച് ഒരു വര്‍ഷം നീളുന്ന വാര്‍ഷികാഘോഷങ്ങള്‍ നടത്തുകയാണ് വത്തിക്കാന്‍ മനുഷ്യവികസന കാര്യാലയം. മെയ് 24-ന് ആഗോള പ്രാര്‍ത്ഥനാദിനാചരണത്തോടെയാണു വാര്‍ഷികാഘോഷങ്ങള്‍ തുടങ്ങുക. പ്രാര്‍ത്ഥന വത്തിക്കാന്‍ തയ്യാറാക്കിയിട്ടുണ്ട്. ഇത് ലോകത്തെല്ലായിടത്തും ഉച്ചയ്ക്ക് ചൊല്ലാനാണു നിര്‍ദേശം. നിരവധി കര്‍മ്മപദ്ധതികളും കാര്യാലയം ആസൂത്രണം ചെയ്തിട്ടുണ്ട്.

ചാക്രികലേഖനം ഓരോ വര്‍ഷവും കൂടുതല്‍ പ്രസക്തമായിക്കൊണ്ടിരിക്കുകയാണെന്നു കാര്യാലയം പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോള പകര്‍ച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ ലൗദാത്തോ സിയുടെ സന്ദേശം കൂടുതല്‍ പ്രവാചകാത്മകമായിരിക്കുന്നു. കൂടുതല്‍ കരുതലും സാഹോദര്യവും സമാധാനവുമുള്ള ഒരു സുസ്ഥിര ലോകത്തെ പടുത്തുയര്‍ത്താനുള്ള യാത്രയില്‍ ധാര്‍മ്മികവും ആത്മീയവുമായ വഴികാട്ടിയായി വര്‍ത്തിക്കാന്‍ ഈ ചാക്രികലേഖനത്തിനു കഴിയും – പ്രസ്താവന വിശദീകരിക്കുന്നു. വര്‍ഷം തോറും നല്‍കുന്ന ഒരു ലൗദാത്തോ സി അവാര്‍ഡും ഈ വര്‍ഷം മുതല്‍ ഏര്‍പ്പെടുത്തുന്നുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org