‘നോക്കൂ, സ്ലോവാക്കുകള്‍ സന്തുഷ്ടരാണ്!’ സന്ദര്‍ശനവാര്‍ത്ത സ്ഥിരീകരിച്ചു മാര്‍പാപ്പ

‘നോക്കൂ, സ്ലോവാക്കുകള്‍ സന്തുഷ്ടരാണ്!’ സന്ദര്‍ശനവാര്‍ത്ത സ്ഥിരീകരിച്ചു മാര്‍പാപ്പ

വരുന്ന സെപ്തംബര്‍ 12 മുതല്‍ 15 വരെ താന്‍ സ്ലോവാക്യ സന്ദര്‍ശിക്കുമെന്നു ഫ്രാന്‍സീസ് മാര്‍പാപ്പ സെ. പീറ്റേഴ്‌സ് അങ്കണത്തിലെ തീര്‍ത്ഥാടകര്‍ക്കുമുമ്പില്‍ പ്രഖ്യാപിച്ചപ്പോള്‍, അവിടെയുണ്ടായിരുന്ന സ്ലോവാക്യ സ്വദേശികള്‍ ആഹ്ലാദാരവം മുഴക്കി. 'നോക്കൂ, സ്ലോവാക്കുകള്‍ സന്തുഷ്ടരാണ്' എന്ന് അവരെ നോക്കി പറഞ്ഞ മാര്‍പാപ്പ, തന്റെ യാത്രാപരിപാടികള്‍ ക്രമീകരിക്കാന്‍ യത്‌നിക്കുന്നവര്‍ക്കു മുന്‍കൂറായി നന്ദി പ്രകാശിപ്പിച്ചു.

ഹംഗറിയിലെ ബുഡാപെസ്റ്റില്‍ 52 -ാമത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോണ്‍ഗ്രസിന്റെ സമാപനദിവ്യബലിയില്‍ പങ്കെടുക്കാനാണ് മാര്‍പാപ്പയുടെ യാത്ര, പ്രധാനമായും. സെപ്തംബര്‍ 12 നാണ് ഇത്. അവിടെ നിന്ന് അന്നു തന്നെ പാപ്പാ സ്ലോവാക്യയിലേയ്ക്കു പോകും. 15 വരെയുള്ള തീയതികളില്‍ സ്ലോവാക്യന്‍ നഗരങ്ങളായ ബ്രാറ്റിസ്ലാവ, പ്രെസോവ്, കോസൈസ്, സാസ്റ്റിന്‍ തുടങ്ങിയവ സന്ദര്‍ശിക്കും.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org