

ദാരിദ്ര്യവും സാമൂഹ്യമായ തിരസ്‌കാരവും നേരിടുന്ന 1300 ഓളം പേര്‍ക്കായി വത്തിക്കാന്‍ ഒരുക്കിയ വിരുന്നില്‍ ലിയോ പതിനാലാമന്‍ മാര്‍പാപ്പ പങ്കെടുത്തു. ലോക ദാരിദ്ര്യദിനാചരണത്തിന്റെ ഭാഗമായിട്ടാണ് പോള്‍ ആറാമന്‍ ഹാളില്‍ വിരുന്ന് ഒരുക്കിയത്.
ലോകമാകെയുള്ള വിന്‍സന്‍ഷ്യന്‍ മിഷനറിമാര്‍ക്കുവേണ്ടി കോണ്‍ഗ്രിഗേഷന്‍ ഓഫ് ദ മിഷന്‍ എന്ന സന്യാസ സമൂഹമാണ് ഈ വിരുന്ന് സംഘടിപ്പിച്ചത്. വിന്‍സന്‍ഷ്യന്‍ സന്യാസ സമൂഹമായ ഡോട്ടേഴ്‌സ് ഓഫ് ചാരിറ്റി സ്ഥാപിതമായിട്ട് 400 വര്‍ഷം തികയുന്ന സന്ദര്‍ഭം കൂടിയാണ് ഇത്.
വിരുന്നിനുശേഷം വിന്‍സന്‍ഷ്യന്‍ സമൂഹത്തിന് മാര്‍പാപ്പ നന്ദി പറഞ്ഞു. സഹായമര്‍ഹിക്കുന്ന മനുഷ്യര്‍ക്കുവേണ്ടി തങ്ങളെ തന്നെ സമര്‍പ്പിച്ചിരിക്കുന്ന അനേകം വൈദികരും സന്യസ്തരും അല്‍മായ സന്നദ്ധ പ്രവര്‍ത്തകരും ഉണ്ടെന്ന് മാര്‍പാപ്പ ചൂണ്ടിക്കാട്ടി.