
1927 - ഏപ്രിലിലെ വലിയ ശനിയാഴ്ച, 16 നു ജര്‍മനിയിലെ ബവേറിയയില്‍ ജനനം, അന്നു തന്നെ ജ്ഞാനസ്‌നാനവും.
1936 - ഇടവകപ്പള്ളിയില്‍ ആദ്യകുര്‍ബാനസ്വീകരണം.
1939 - പന്ത്രണ്ടാം വയസ്സില്‍ മൈനര്‍ സെമിനാരിയില്‍ ചേര്‍ന്നു. ആ വര്‍ഷം തന്നെ ജര്‍മ്മന്‍ സ്വേച്ഛാധിപതി ഹിറ്റ്‌ലര്‍ പോളണ്ടിനെ കീഴടക്കുകയും രണ്ടാം ലോകമഹായുദ്ധം ആരംഭിക്കുകയും ചെയ്തു.
1943 - പതിനാറാം വയസ്സില്‍ നിര്‍ബന്ധിത സൈനികസേവനത്തിന് നിയോഗിക്കപ്പെട്ടു.
1945 - സൈന്യത്തില്‍ നിന്നു പോരികയും സഹോദരന്‍ ജോര്‍ജിനൊപ്പം സെമിനാരിയില്‍ പുനഃപ്രവേശനം നേടുകയും ചെയ്തു.
1946-51 - മ്യൂനിക് യൂണിവേഴ്‌സിറ്റിയില്‍ തത്വശാസ്ത്രവും ദൈവശാസ്ത്രവും പഠിച്ചു.
1951 - വി. പത്രോസ്, പൗലോസ് ശ്ലീഹാമാരുടെ തിരുനാളില്‍, മ്യൂനിക് രൂപതാ കത്തീഡ്രലില്‍ വച്ച് സഹോദരനൊപ്പം തിരുപ്പട്ടം സ്വീകരിച്ചു.
1953 - ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. വി. അഗസ്റ്റിന്റെ സഭാ പ്രബോധനത്തിലെ ദൈവജനവും ദൈവഭവനവും എന്നതായിരുന്നു പ്രബന്ധം.
1957 - ഫ്രീസിംഗ് ഹയര്‍ സ്‌കൂളില്‍ ദൈവശാസ്ത്ര അദ്ധ്യാപകനായി. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ബോണിലും മ്യൂണ്‍സ്റ്ററിലും ടുംബിങ്ഗനിലും 1969 വരെയുള്ള വര്‍ഷങ്ങളില്‍ അദ്ധ്യാപകനായി സേവനം ചെയ്തു.
1962 - 65 - രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നടക്കുമ്പോള്‍ അന്നത്തെ കൊളോണ്‍ ആര്‍ച്ചുബിഷപ് ജോസഫ് ഫ്രിംഗ്‌സിന്റെ ദൈവശാസ്ത്ര ഉപദേഷ്ടാവായി വര്‍ത്തിച്ചു. കൗണ്‍സിലിന്റെ നാലു ഘട്ടങ്ങളിലും സംബന്ധിച്ചു.
1969 - റീഗന്‍സ്ബര്‍ഗ് യൂണിവേഴ്‌സിറ്റിയില്‍ ദൈവശാസ്ത്ര പ്രൊഫസറായി.
1972 - ഹാന്‍സ് ബല്‍ത്താസറും ഹെന്റി ഡി ലുബാക്കും ഒന്നിച്ച് ഒരു ദൈവശാസ്ത്ര പ്രസിദ്ധീകരണം ആരംഭിച്ചു.
1977 - മ്യൂനിക്-ഫ്രീസിംഗ് അതിരൂപതാ ആര്‍ച്ചുബിഷപ്പായി നിയമിതനായി. അതേ വര്‍ഷം തന്നെ കാര്‍ഡിനലായും ഉയര്‍ത്തപ്പെട്ടു.
1981 - വത്തിക്കാന്‍ വിശ്വാസകാര്യാലയത്തിന്റെ അദ്ധ്യക്ഷനായി നിയമിതനായി.
1982 - മ്യൂനിക് ആര്‍ച്ചുബിഷപ് സ്ഥാനം രാജി വച്ച്, വത്തിക്കാനിലേയ്ക്കു താമസം മാറ്റി. ബിബ്ലിക്കല്‍ കമ്മീഷന്‍, അന്താരാഷ്ട്ര ദൈവശാസ്ത്ര കമ്മീഷന്‍ എന്നിവയുടെയും അദ്ധ്യക്ഷനായി.
1986-92 - കത്തോലിക്കാസഭയുടെ വേദോപദേശത്തിന്റെ ഡ്രാഫ്റ്റിംഗ് കമ്മീഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
1997 - വത്തിക്കാന്‍ ലൈബ്രറിയില്‍ വായനയിലും എഴുത്തിലും കൂടുതല്‍ ശ്രദ്ധിക്കുന്നതിനു വേണ്ടി വിശ്വാസകാര്യാലയത്തിന്റെ അദ്ധ്യക്ഷപദവി രാജി വയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചുവെങ്കിലും ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ അതു നിരാകരിച്ചു.
2002 - 75-ാം വയസ്സില്‍ കാര്‍ഡിനല്‍മാരുടെ ഡീനായി നിയമിക്കപ്പെട്ടു.
2005 എപ്രില്‍ 8 - ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ മൃതദേഹസംസ്‌കാരചടങ്ങുകളിലെ മുഖ്യകാര്‍മ്മികനായി.
2005 ഏപ്രില്‍ 19 - കത്തോലിക്കാസഭയുടെ 265-#ാമത്തെ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുകയും ബെനഡിക്ട് പതിനാറാമന്‍ എന്ന പേരു സ്വീകരിക്കുകയും ചെയ്തു.
ആഗസ്റ്റ് 17 - മാതൃരാജ്യമായ ജര്‍മ്മനിയിലെ കൊളോണില്‍ ആഗോള യുവജനദിനാഘോഷത്തില്‍ പങ്കെടുത്തു. പാപ്പായെന്ന നിലയില്‍ ആദ്യത്തെ വിദേശപര്യടനം.
2006 ജനുവരി 25 - ആദ്യത്തെ ചാക്രികലേഖനമായ 'ദൈവം സ്‌നേഹമാണ്' പ്രസിദ്ധീകരിച്ചു.
മെയ് 26 - പോളണ്ടിലെ ഔഷ്വിറ്റ്‌സ് കോണ്‍സന്‍ട്രേഷന്‍ ക്യാമ്പ് സന്ദര്‍ശിച്ചു.
2007 മെയ് 15 - നസ്രത്തിലെ ഈശോ എന്ന പുസ്തകം പുറത്തിറങ്ങി.
2009 മെയ് - വിശുദ്ധനാട് സന്ദര്‍ശിക്കുകയും ഇസ്രായേല്‍-പലസ്തീന്‍ സമാധാനത്തിനായി ആഹ്വാനം നടത്തുകയും ചെയ്തു.
ജൂണ്‍ 19 - പുരോഹിത വര്‍ഷം ഉദ്ഘാടനം ചെയ്തു.
ജൂലൈ 7 - കാരിത്താസ് ഇന്‍ വേരിത്താത്ത് എന്ന ചാക്രികലേഖനം പ്രസിദ്ധീകരിച്ചു.
ഡിസംബര്‍ 3 - റഷ്യയുമായി വത്തിക്കാന്റെ നയതന്ത്രബന്ധം ആരംഭിച്ചു.
2011 മെയ് 1 - ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.
2012 സെപ്തംബര്‍ - ലെബനോന്‍ സന്ദര്‍ശിച്ചു. അദ്ദേഹത്തിന്റെ അവസാനത്തെ വിദേശപര്യടനം.
2012 ഒക്‌ടോബര്‍ 11 - വിശ്വാസ വര്‍ഷം ഉദ്ഘാടനം ചെയ്തു.
2013 ഫെബ്രുവരി 11 - 85 -#ാ#ം വയസ്സിലെ സ്ഥാനത്യാഗത്തിന്റെ ചരിത്രപ്രധാനമായ പ്രഖ്യാപനം.
ഫെബ്രുവരി 28 - പോപ് എമിരറ്റസ് എന്ന പദവിപ്പേരു സ്വീകരിച്ചുകൊണ്ട്, വത്തിക്കാന്‍ സിറ്റിയില്‍ നിന്നു ഗണ്ടോള്‍ഫോ കൊട്ടാരത്തിലേക്കു ഹെലികോപ്റ്ററില്‍ യാത്രയായി.
മെയ് 2 - വിശ്രമജീവിതത്തിനുള്ള ഇടമായി വത്തിക്കാന്‍ സിറ്റിയിലെ സഭാമാതാ ആശ്രമം തിരഞ്ഞെടുക്കുകയും അവിടേയ്ക്കു താമസം മാറ്റുകയും ചെയ്തു.
2014 ഫെബ്രുവരി 22 - വിരമിച്ചതിനു ശേഷം ആദ്യമായി ഒരു പൊതുപരിപാടിയില്‍ പങ്കെടുത്തു. പുതിയ കാര്‍ഡിനല്‍മാരുടെ സ്ഥാനാരോഹണച്ചടങ്ങായിരുന്നു അത്.
ഏപ്രില്‍ 27 - ജോണ്‍ പോള്‍ രണ്ടാമനെയും ജോണ്‍ ഇരുപത്തിമൂന്നാമനെയും വിശുദ്ധരായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു.
2015 - കാരുണ്യവര്‍ഷത്തിന്റെ ഉദ്ഘാടനചടങ്ങില്‍ പങ്കെടുത്തു.
2019 - സഭയിലെ ലൈംഗികകുറ്റകൃത്യങ്ങളുടെ പ്രതിസന്ധിയെ കുറിച്ച് ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
2020 ജനുവരി - പുരോഹിത ബ്രഹ്മചര്യത്തെ പിന്തുണയ്ക്കുന്ന ഒരു ലേഖനം പ്രസിദ്ധീകരിച്ചു.
ജൂണ്‍ - ജര്‍മ്മനിയിലേയ്ക്കു പോകുകയും ജ്യേഷ്ഠസഹോദരനായ മോണ്‍. ജോര്‍ജിനെ സന്ദര്‍ശിക്കുകയും ചെയ്തു. അടുത്ത ജൂലൈ 1 മോണ്‍. ജോര്‍ജ് റാറ്റ്‌സിംഗര്‍ നിര്യാതനായി.
2022 ഫെബ്രുവരി 8 - മ്യൂനിക്കില്‍ താന്‍ അതിരൂപതാദ്ധ്യക്ഷനായിരുന്ന കാലത്തു നടന്ന ലൈംഗികചൂഷണങ്ങളിലെ ഇരകളോടു മാപ്പു ചോദിച്ചുകൊണ്ടു കത്തെഴുതി.
ഡിസംബര്‍ 31 - നിര്യാണം.