വത്തിക്കാനിലെ പുല്‍ക്കൂടില്‍ ആള്‍വലിപ്പമുള്ള ദാരുശില്പങ്ങള്‍

വത്തിക്കാനിലെ പുല്‍ക്കൂടില്‍ ആള്‍വലിപ്പമുള്ള ദാരുശില്പങ്ങള്‍
Published on

2022 ലെ ക്രിസ്മസിനു വത്തിക്കാനില്‍ നിര്‍മ്മിക്കുന്ന പൂല്‍ക്കൂട്ടില്‍ വയ്ക്കുന്നത് തടി കൊണ്ടുണ്ടാക്കുന്ന ആള്‍വലിപ്പമുള്ള ശില്പങ്ങളായിരിക്കും. ഡിസംബര്‍ 3 നു വത്തിക്കാനിലെ ക്രിസ്മസ് മരത്തില്‍ ദീപം തെളിക്കുന്നതോടനുബന്ധിച്ച് സെ.പീറ്റേഴ്‌സ് അങ്കണത്തില്‍ ഈ പുല്‍ക്കൂട് തുറക്കും. ഇതുകൂടാതെ രണ്ടാമതൊരു പുല്‍ക്കൂട് പോള്‍ ആറാമന്‍ ഹാളിലും ഉണ്ടായിരിക്കും. ഇത് ഗ്വാട്ടിമല സര്‍ക്കാരാണു നല്‍കുന്നത്.

സെ.പീറ്റേഴ്‌സ് ബസിലിക്കയുടെ മുമ്പില്‍ ക്രിസ്മസ് കാലത്ത് പൂല്‍ക്കൂടുകള്‍ ഉണ്ടാക്കുന്ന പതിവ് 1980 കള്‍ മുതലുണ്ട്. ഓരോ വര്‍ഷവും ഓരോ രാജ്യത്തോടോ ഇറ്റലിയിലെ വിവിധ പ്രവിശ്യകളോടോ ഇത് ഉണ്ടാക്കി നല്‍കുവാന്‍ അഭ്യര്‍ത്ഥിക്കുകയാണ് കുറെ വര്‍ഷങ്ങളായുള്ള പതിവ്. കഴിഞ്ഞ വര്‍ഷത്തെ പുല്‍ക്കൂട് ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റേത് ആയിരുന്നു. പലതും വാര്‍ത്താപ്രാധാന്യം നേടുകയും ചിലതെങ്കിലും വിവാദങ്ങള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.

100 അടിയോളം ഉയരമുള്ള ഫിര്‍മരമാണ് ഈ പ്രാവശ്യത്തെ ക്രിസ്മസ് ട്രീ. മദ്ധ്യ ഇറ്റലിയിലെ അബ്രുസോ പ്രവിശ്യയിലെ ഒരു പര്‍വതഗ്രാമത്തില്‍ നിന്നാണ് ഇതെത്തിക്കുന്നത്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org