അഫ്ഗാനിസ്ഥാനിലെ സാഹചര്യം ആര്‍ക്കും ചിന്തിക്കാനാകാ ത്ത രീതിയില്‍ കുഴപ്പം പിടിച്ചതായിരിക്കുകയാണെന്ന് അവിടെ പ്ര വര്‍ത്തിക്കുന്ന ഈശോസഭയുടെ അഭയാര്‍ത്ഥിസേവനവിഭാഗത്തി ലെ ഫാ. ജെറോം സെക്വെയിരാ പറഞ്ഞു. ഈശോസഭയുടെ പ്രവര്‍ത്തനങ്ങള്‍ തത്കാലം അവിടെ നിറു ത്തി വച്ചിരിക്കുകയാണെന്നും താ നുള്‍പ്പെടെ അവിടെയുള്ള രണ്ടു വൈദികരെ രാജ്യത്തിനു പുറത്തെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ഈശോസഭാധികാരികള്‍ ചെയ്യുന്നുണ്ടെന്നും അദ്ദേഹം സഹപ്രവര്‍ ത്തകര്‍ക്കയച്ച കത്തില്‍ വ്യക്തമാക്കി. താലിബാന്‍ ഇപ്പോള്‍ സിവിലിയന്മാരെ ഉപദ്രവിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ സമ്പൂര്‍ണ നിയന്ത്ര ണം കൈയടക്കികഴിയുമ്പോള്‍ സ്ഥിതി മാറുമെന്നും അദ്ദേഹം സൂ ചിപ്പിച്ചു.
സര്‍ക്കാര്‍ സംവിധാനങ്ങളില്‍ സ്വന്തം ആളുകളെ നിയോഗിക്കുന്നതിന്റെ തിരക്കിലാണ് അവരിപ്പോള്‍. എല്ലാ സംഘടനകളുടെയും പ്രവര്‍ ത്തകരുടെയും പട്ടിക അവരുടെ കൈയിലുണ്ടെന്നു കത്തില്‍ പറയു ന്നു. അതുപയോഗിച്ച് അവര്‍ വീടുകള്‍ കയറി വ്യക്തികള്‍ക്കു വേണ്ടിയുള്ള അന്വേഷണം തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ 20 വര്‍ഷങ്ങള്‍ കൊ ണ്ട് അന്താരാഷ്ട്രസമൂഹം അവിടെ പടുത്തുയര്‍ത്തതും നിക്ഷേപിച്ചതുമെല്ലാം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ താലിബാനു വിട്ടുകൊടുക്കാന്‍ വേണ്ടിയായിരുന്നോ എന്ന ചോദ്യത്തോടെയാണ് ഫാ. സെക്വെയിരായുടെ കത്ത് അവസാനിക്കുന്നത്.