മതനേതാക്കളും ശാസ്ത്രജ്ഞരും വത്തിക്കാനില്‍ ഒത്തുചേരുന്നു

മതനേതാക്കളും ശാസ്ത്രജ്ഞരും വത്തിക്കാനില്‍ ഒത്തുചേരുന്നു
Published on

അടുത്ത നവംബറില്‍ ഗ്ലാസ്‌ഗോയില്‍ ഐക്യരാഷ്ട്രസഭ നടത്താനിരിക്കുന്ന കാലാവസ്ഥാവ്യതിയാന സമ്മേളനത്തിനു മുന്നോടിയായി വത്തിക്കാന്‍ മതനേതാക്കളുടെയും ശാസ്ത്രജ്ഞരുടെയും ഒരു യോഗം സംഘടിപ്പിക്കുന്നു. ബ്രിട്ടന്റെയും ഇറ്റലിയുടെയും വത്തിക്കാന്‍ സ്ഥാനപതി കാര്യാലയങ്ങള്‍ കൂടി സഹകരിച്ചുകൊണ്ടാണ് ഈ യോഗം.

ലോകത്തിലെ പ്രധാന മതങ്ങളുടെ മുപ്പതിലേറെ നേതാക്കളും പത്തോളം പ്രമുഖ ശാസ്ത്രജ്ഞരും യോഗത്തില്‍ പങ്കെടുക്കുമെന്ന് ബ്രിട്ടന്റെ വത്തിക്കാന്‍ സ്ഥാനപതി സാലി ആക്‌സവര്‍ത്തി അറിയിച്ചു. കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള 2015-ലെ ഉച്ചകോടിയിലും മതനേതാക്കള്‍ സുപ്രധാന പങ്കുവഹിച്ചതായി അവര്‍ ഓര്‍മ്മിപ്പിച്ചു.

കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ചിന്തകള്‍ക്ക് ഒരു അടിയന്തിര സ്വഭാവം വന്നിട്ടുണ്ടെന്നും കൂടുതല്‍ കൂടുതല്‍ പ്രതിസന്ധികള്‍ ലോകം നേരിടാന്‍ തുടങ്ങിയിരിക്കുകയാണെന്നും വത്തിക്കാന്‍ വിദേശകാര്യമന്ത്രി ആര്‍ച്ചുബിഷപ് പോള്‍ ഗല്ലഘര്‍ പറഞ്ഞു. മാനവവംശത്തിന്റെ ചരിത്രത്തിലെ ഒരു നിര്‍ണായക സന്ദര്‍ഭമായിരിക്കും കാലാവസ്ഥാവ്യതിയാനത്തെക്കുറിച്ചുള്ള ഉച്ചകോടിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org