'ലൗദാത്തോ സി'യുടെ രണ്ടാം ഭാഗം ഒക്‌ടോബര്‍ നാലിന്

'ലൗദാത്തോ സി'യുടെ രണ്ടാം ഭാഗം ഒക്‌ടോബര്‍ നാലിന്
Published on

പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം വിശദീകരിച്ചുകൊണ്ടു ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച ലൗദാ ത്തോ സി എന്ന വിഖ്യാത ചാക്രികലേഖനത്തിന്റെ രണ്ടാം ഭാഗം ഒക്‌ടോബര്‍ നാലിനു പ്രസിദ്ധീകരിക്കും. 2015 ലാണ് ഈ ചാക്രികലേഖനം ഇറങ്ങിയത്. അതിനുശേഷം ഉണ്ടായിട്ടുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങളെയും അതേക്കുറിച്ചുള്ള പുതിയ അറിവുകളെയും ഉള്‍പ്പെടുത്തിക്കൊണ്ടാണ് ചാക്രികലേഖനത്തിനു രണ്ടാം ഭാഗം തയ്യാറാക്കുന്നത്. 'നിനക്കു സ്തുതിയായിരിക്കട്ടെ' എന്നതാണു ലൗദാത്തോ സി എന്നതിന്റെ അര്‍ത്ഥം. ഭൂമിയെ സഹോദരനെന്നും ചന്ദ്രനെ സഹോദരിയെന്നും വിശേഷിപ്പിച്ച് വി. ഫ്രാന്‍സിസ് അസ്സീസി എഴുതിയിട്ടുള്ള പ്രസിദ്ധമായ സൂര്യകീര്‍ത്തനത്തില്‍ നിന്നെടുത്തിട്ടുള്ളതാണിത്. 'നമ്മുടെ പൊതുഭവനത്തിനു നല്‍കേണ്ട കരുതലിനെക്കുറിച്ച്' എന്ന ഉപതലക്കെട്ടും ഉണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org