ലെബനനില്‍ മുന്‍ പാത്രിയര്‍ക്കീസ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു

Former Patriarch Beatified in Lebanon
Published on

ലെബനനിലെ മാറോണൈറ്റ് കത്തോലിക്കാസഭയുടെ അധ്യക്ഷനായിരുന്ന പാത്രിയാര്‍ക്കീസ് ഏലിയാസ് ഹൊയേക്കിനെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത് ലെബനന്‍ സഭയെയും രാഷ്ട്രത്തെയും സംബന്ധിച്ചു ചരിത്രപരമായി മാറി. മാറോണൈറ്റ് പാത്രിയര്‍ക്കീസ് കർദിനാള്‍ ബെഷാറ ബുത്രോസ് റായ് ആരാധനക്രമ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.

വത്തിക്കാന്‍ നാമകരണ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കർദിനാള്‍ മാര്‍സെല്ലോ സെമെരാറോ, ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ പ്രതിനിധിയായി ചടങ്ങില്‍ പങ്കെടുത്തു. ലെബനന്‍ പ്രസിഡന്റ് ജോസഫ് ഔണ്‍, പ്രധാനമന്ത്രി നവാഫ് സലാം തുടങ്ങിയ വരും മറ്റു ഭരണാധികാരികളും ചടങ്ങില്‍ സംബന്ധിച്ചു.

എല്ലാ വര്‍ഷവും ജൂണ്‍ 5 പാത്രിയര്‍ക്കീസിന്റെ തിരുനാള്‍ ദിനമായി നിശ്ചയിച്ചു. 1899 മുതല്‍ 1931 വരെ മാറോണൈറ്റ് പാത്രിയര്‍ക്കീസായി സേവനമനുഷ്ഠിച്ചയാളാണ് വാഴ്ത്തപ്പെട്ട ഹോയേക്.

logo
Sathyadeepam Online
www.sathyadeepam.org