യുദ്ധം നാശം വിതയ്ക്കുന്ന ലബനോനിലെ പ്രശ്‌നപരിഹാരത്തിന് അന്താരാഷ്ട്ര സമൂഹം ഇടപെടണമെന്ന് ബെയ്‌റൂട്ടില്‍ ചേര്‍ന്ന മാരോനൈറ്റ് കത്തോലിക്ക മെത്രാന്മാരുടെ സമ്മേളനം ആവശ്യപ്പെട്ടു.
നിരപരാധികളായ പൗരസമൂഹം യുദ്ധത്തിന്റെ ഭീകരതയും ദുരന്തവും അനുഭവിക്കുകയാണെന്ന് പാത്രിയര്‍ക്കീസ് ബെഷാറ ബുട്രോസ് റായ് ചൂണ്ടിക്കാട്ടി.
ഇസ്രായേലി അക്രമം ഇതിനകം നേതാക്കള്‍ ഉള്‍പ്പെടെ നൂറുകണക്കിന് രക്തസാക്ഷികളെയും ഇരകളെയും സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.
അടിയന്തരമായ വെടി നിറുത്തലിനും അന്താരാഷ്ട്ര തീരുമാനങ്ങള്‍ നടപ്പാക്കുന്നതിനുമായി അന്താരാഷ്ട്ര സമൂഹം ഇടപെടണം. ലബനീസ് ജനത ദേശീയ ഐക്യം സംരക്ഷിക്കുന്നതിനായി നിലകൊള്ളണം - പാത്രിയര്‍ക്കീസ് അഭ്യര്‍ത്ഥിച്ചു.