ഹോളിക്രോസ് സന്യാസമൂഹത്തിനു പുരോഹിതനല്ലാത്ത മേധാവി

ഹോളിക്രോസ് സന്യാസമൂഹത്തിനു പുരോഹിതനല്ലാത്ത മേധാവി

ഹോളിക്രോസ് സന്യാസ സമൂഹത്തിന്റെ സുപ്പീരിയർ ജനറലായി ബ്രദർ പോൾ ബെഡ് നാർസിക് സി എസ് സി തിരഞ്ഞെടുക്കപ്പെട്ടു. പുരോഹിതർ ഉൾപ്പെടുന്ന ഈ സന്യാസമൂഹത്തിന്റെ മേധാവിയായി പുരോഹിതൻ അല്ലാത്ത ഒരാൾ തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായിട്ടാണ്. പുരോഹിതന്മാരും സഹോദരന്മാരും ഉള്ള സന്യാസ സമൂഹങ്ങളുടെ സുപ്പീരിയർ ജനറൽ പദവി പുരോഹിതന്മാർ വഹിക്കേണ്ടതാണെന്ന കാനോൻ നിയമം ഫ്രാൻസിസ് മാർപാപ്പ ഭേദഗതി ചെയ്തതിനുശേഷം നടന്ന ആദ്യത്തെ തെരഞ്ഞെടുപ്പുകളിലൊന്നാണിത്. പുരോഹിതന്മാർ ഉള്ള സന്യാസങ്ങളുടെ സുപ്പീരിയർ ജനറൽമാരായി ബ്രദർമാരെയും തിരഞ്ഞെടുക്കാം. വത്തിക്കാൻ കാര്യാലയങ്ങളുടെ അധ്യക്ഷപദവിയിൽ അല്മായരെയും നിയമിക്കാം എന്ന ഭേദഗതിയും മാർപാപ്പ ഈയിടെ വരുത്തിയിരുന്നു.

1837ൽ ഫ്രാൻസിൽ സ്ഥാപിതമായ സന്യാസ സമൂഹമാണ് ഹോളിക്രോസ് . നിത്യവൃതം സ്വീകരിച്ച പുരോഹിതന്മാരും സഹോദരന്മാരും ആയി 1200 ൽ അധികം അംഗങ്ങൾ ഈ സന്യാസ സമൂഹത്തിൽ ഇപ്പോഴുണ്ട്. 16 അധികം രാജ്യങ്ങളിൽ ഇവർ സേവനം ചെയ്യുന്നു.

അമേരിക്കൻ സ്വദേശിയായ പുതിയ സുപ്പീരിയർ ജനറൽ ഇതുവരെ സന്യാസമൂഹത്തിന്റെ വികാരി ജനറലായി പ്രവർത്തിച്ചുവരികയായിരുന്നു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org