ആഗോള നസ്രാണി ഓണ്‍ലൈന്‍ കലോത്സവവുമായി കുവൈറ്റ് എസ്.എം.സി.എ. : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ആഗോള നസ്രാണി ഓണ്‍ലൈന്‍ കലോത്സവവുമായി കുവൈറ്റ് എസ്.എം.സി.എ. : രജിസ്‌ട്രേഷന്‍ ആരംഭിച്ചു
Published on

കുവൈറ്റ് സിറ്റി: സീറോ മലബാര്‍ അല്‍മായ സംഘടനയായ എസ്.എം.സി.എ. കുവൈറ്റിന്റെ രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന ആഗോള നസ്രാണി കലോത്സവത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കത്തോലിക്കാ കോണ്‍ഗ്രസ് ഗ്ലോബല്‍ പ്രസിഡന്റ് അഡ്വക്കേറ്റ് ബിജു പറയനിലം ഫേസ്ബുക് ലൈവ് ആയാണ് കലോത്സവത്തിന്റെ പ്രഖ്യാപനം നടത്തിയത്. ലോകമെമ്പാടുമുള്ള നസ്രാണികള്‍ ഒരേ വേദിയില്‍ അണിനിരക്കുക എന്നത് ഒരു ചരിത്ര സംഭവം ആണെന്നും അത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. എസ്.എം.സി.എ. വൈസ് പ്രസിഡന്റ് സുനില്‍ റാപ്പുഴ അധ്യക്ഷത വഹിച്ച യോഗത്തില്‍ ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു. കത്തോലിക്കാ കോണ്‍ഗ്രസ് ഹാര്‍ട്ട് ലിങ്ക്‌സ് ഗ്ലോബല്‍ ചെയര്‍മാന്‍ ഷെവലിയര്‍ ഡോ.മോഹന്‍ തോമസ് ആശംസകള്‍ അര്‍പ്പിച്ചു. എസ്.എം.സി.എ. ജനറല്‍ സെക്രട്ടറി ബിജു പി ആന്റോ, ട്രഷറര്‍ വില്‍സണ്‍ വടക്കേടത്, ജൂബിലി ജനറല്‍ കണ്‍വീനര്‍ ബിജോയ് പാലക്കുന്നേല്‍, ജൂബിലി സ്റ്റേജ് ആന്‍ഡ് കൊയര്‍ കണ്‍വീനര്‍ ബെന്നി പെരികിലത്ത്, എസ്.എം.സി.എ. ആട്‌സ് കണ്‍വീനര്‍ ബൈജു ജോസഫ് എന്നിവര്‍ സംസാരിച്ചു.

www.smcakuwait.org വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന നസ്രാണി കലോത്സവം എന്ന ലിങ്കില്‍ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് മത്സരത്തില്‍ പങ്കെടുക്കാനാവുക. 2013 നവംബര്‍ 30 നോ അതിനു മുന്‍പോ ജനിച്ച ഏതൊരു മലയാളി ക്രിസ്ത്യാനിക്കും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. മലയാളത്തിലായിരിക്കും മത്സരങ്ങള്‍. പ്രായമനുസരിച്ചുള്ള അഞ്ചു ഗ്രൂപ്പു കളായി തിരിച്ച് പന്ത്രണ്ടു ഇനങ്ങളിലായി മത്സരങ്ങള്‍ നടക്കും. നവംബര്‍ ഇരുപതിന് രേങിസ്ട്രറേന്‍ അവസാനിക്കും.

ഒരോ മത്സരാര്‍ത്ഥിക്കും ഉള്ള ചെസ്റ്റ് നമ്പര്‍ നവംബര്‍ ഇരുപത്തിമൂന്നാം തീയതി വാട്ട്‌സ്ആപ്പിലൂടെ മത്സരാര്‍ത്ഥിക്ക് നല്‍കും. ഇതണിഞ്ഞു കൊണ്ടുവേണം മത്സര വീഡിയോ റെക്കോര്‍ഡ് ചെയ്യുവാന്‍. എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന ദിവസം ഡിസംബര്‍ പതിനഞ്ചാണ്. പ്രഗല്ഭരായ വിധികര്‍ത്താക്കള്‍ ഉള്‍പ്പെടുന്ന പാനല്‍ വിജയികളെ കണ്ടെത്തും. 2021 ജനുവരി ഒന്നാം തീയതി നടക്കുന്ന രജത ജൂബിലി സമ്മേളനത്തില്‍ വിജയികളെ പ്രഖ്യാപിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് + 965 9927 3123 / 6661 7061 / 9600 5247 എന്നീ നമ്പറുകളില്‍ വാട്ട്‌സ്ആപ്പ് മുഖേന ബന്ധപ്പെടുകയോ www.smcakuwait.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യുക.

രജിസ്റ്റര്‍ ചെയ്യുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
https://form.jotform.com/hfckuwait/SMCA_GNK_2020

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org