കരവാജിയോയുടെ സുപ്രസിദ്ധ ചിത്രം കണ്ടെത്തി

കരവാജിയോയുടെ സുപ്രസിദ്ധ ചിത്രം കണ്ടെത്തി
Published on

പതിനാറാം നൂറ്റാണ്ടിലെ സുപ്രസിദ്ധ ഇറ്റാലിയന്‍ ചലച്ചിത്രകാരനായിരുന്ന മൈക്കലാഞ്ചലോ മെര്‍സി ഡാ കരവാജിയോ രചിച്ചതും നഷ്ടപ്പെട്ടു പോയിരുന്നതുമായ ക്രിസ്തുവിന്റെ സുപ്രസിദ്ധ ചിത്രം കണ്ടെത്തി. കലാചരിത്രത്തിലെ ഏറ്റവും മഹത്തായ കണ്ടെത്തലുകളില്‍ ഒന്നാണ് ഇത് എന്ന് വിദഗ്ധര്‍ പറയുന്നു. പീലാത്തോസിന്റെ മുമ്പില്‍ ഹാജരാക്കപ്പെട്ട പരിക്ഷീണനായ ക്രിസ്തുവിനെയാണ് ചിത്രം അവതരിപ്പിക്കുന്നത.് ''ഇതാ മനുഷ്യന്‍'' എന്ന് പേരിട്ട ചിത്രം ഇപ്പോള്‍ സ്‌പെയിനിലെ മാഡ്രിഡിലുള്ള മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും അമൂല്യമായ കാലാവസ്തുക്കളില്‍ ഒന്നാണ് ഇത് എന്ന് മ്യൂസിയം അധികാരികള്‍ ചൂണ്ടിക്കാട്ടി.

2021 ലെ ഒരു കലാപ്രദര്‍ശനത്തിനിടെ ചെറിയ തുകയ്ക്ക് ഇതിന്റെ ഉടമകള്‍ ലേലത്തില്‍ വിറ്റ ചിത്രം സംശയത്തെ തുടര്‍ന്ന് വിദഗ്ധര്‍ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ശാസ്ത്രീയ പരിശോധനകളെ തുടര്‍ന്ന് ചിത്രത്തിന്റെ യഥാര്‍ത്ഥ ചരിത്രം വെളിപ്പെടുകയും അത് സംരക്ഷണ പ്രക്രിയയ്ക്ക് വിധേയമാക്കുകയും ചെയ്തു. ചിത്രത്തിന്റെ യഥാര്‍ത്ഥ മൂല്യം 320 കോടി രൂപ വരും എന്നാണ് ബിബിസി കണക്കാക്കിയത്. ബൈബിള്‍ പ്രമേയമായ നിരവധി പെയിന്റിങ്ങുകള്‍ കരവാജിയോ നടത്തിയിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org