
സുപ്രസിദ്ധമായ സൈക്ലിംഗ് മത്സരത്തിന്റെ ഭാഗമായി റോമിലൂടെ കടന്നുപോവുകയായിരുന്ന ജിറോ ഡി ഇറ്റാലിയ സൈക്ലിസ്റ്റുകള്‍ക്ക് മാര്‍പാപ്പ ആശീര്‍വാദവും ആശംസകളും നല്‍കി.
29 രാജ്യങ്ങളില്‍ നിന്നുള്ള 159 സൈക്ലിസ്റ്റുകള്‍ ഈ മത്സരത്തില്‍ പങ്കെടുത്തു കൊണ്ട് വത്തിക്കാന്‍ സിറ്റിയില്‍ എത്തി. നിങ്ങള്‍ ലോകത്തിലെ യുവജനങ്ങള്‍ക്കാകെ മാതൃകയാണെന്ന് വത്തിക്കാന്‍ സിറ്റി അങ്കണത്തില്‍ അവരെ കണ്ട മാര്‍പാപ്പ പറഞ്ഞു.
ശരീരത്തെ പരിപാലിക്കേണ്ടതെങ്ങനെയെന്ന് പഠിച്ചിട്ടുള്ള സൈക്ലിസ്റ്റുകള്‍ അതേപോലെതന്നെ ആത്മാക്കളെയും പരിപാലിക്കണമെന്ന് മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചു.
ശരീരവും മനസ്സും ഹൃദയവും ആത്മാവും ചേരുന്നതാണ് മൊത്ത ത്തിലുള്ള മനുഷ്യാസ്തിത്വം എന്ന് പാപ്പ ചൂണ്ടിക്കാട്ടി.