ജോര്‍ദാന്‍ രാജാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു

ജോര്‍ദാന്‍ രാജാവ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു
Published on

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. മധ്യപൂര്‍വദേശത്ത് ക്രൈസ്തവസാന്നിദ്ധ്യത്തെ ശക്തിപ്പെടുത്തേണ്ടതിനെ കുറിച്ച് ഇരുനേതാക്കളും തമ്മില്‍ ചര്‍ച്ച ചെയ്തതായി വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. ജോര്‍ദാനും വത്തിക്കാനും തമ്മിലുള്ള ഉഭയകക്ഷിബന്ധങ്ങള്‍ ഊഷ്മളമായി തുടരുന്നതില്‍ നേതാക്കള്‍ സംതൃപ്തി പ്രകടിപ്പിച്ചു. ജെറുസലേമിലെ വിശുദ്ധസ്ഥലങ്ങളുടെ തദ്സ്ഥിതി നിലനിറുത്തുന്ന വിഷയത്തില്‍ വത്തിക്കാനും ജോര്‍ദാനും ഒരേ അഭിപ്രായമാണുള്ളത്. പലസ്തീന്‍ പ്രശ്‌നവും അഭയാര്‍ത്ഥികളുടെ വിഷയവും ചര്‍ച്ച ചെയ്യപ്പെട്ടു.

2014 ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ജോര്‍ദാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. മൂസ്ലീം രാജ്യമായ ജോര്‍ദാനിലെ 4 ശതമാനത്തോളം വരുന്ന ക്രൈസ്തവര്‍ക്ക് മറ്റു മുസ്ലീം രാജ്യങ്ങളേക്കാള്‍ പരിഗണന ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ ഉപപ്രധാനമന്ത്രി ഉള്‍പ്പെടെ രണ്ടു മന്ത്രിസ്ഥാനങ്ങള്‍ പരമ്പരാഗതമായി ക്രൈസ്തവരാണു വഹിച്ചു വരുന്നത്. പാര്‍ലിമെന്റിലും നിശ്ചിത സീറ്റുകള്‍ ക്രൈസ്തവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാഖിലും ലെബനോനിലും നിന്നു ലക്ഷകണക്കിനു ക്രൈസ്തവര്‍ അഭയാര്‍ത്ഥികളായി ജോര്‍ദാനില്‍ വന്നിട്ടുണ്ട്.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org