വോട്ടവകാശം ഉപയോഗിക്കണം – കെനിയന്‍ മെത്രാന്മാര്‍

വോട്ടവകാശം ഉപയോഗിക്കണം – കെനിയന്‍ മെത്രാന്മാര്‍
Published on: 

ഭരണഘടനാപരമായ അവകാശം ഉപയോഗിക്കാനുള്ള അവസരം പ്രയോജനപ്പെടുത്തണമെന്നും വോട്ടുകള്‍ വിവേകപൂര്‍വം രേഖപ്പെടുത്തണമെന്നും കെനിയന്‍ ജനതയോടു കത്തോലിക്കാ മെത്രാന്‍ സംഘം ആവശ്യപ്പെട്ടു. കെനിയയില്‍ തിരഞ്ഞെടുപ്പു നടക്കുന്ന സാഹചര്യത്തിലാണ് മെത്രാന്മാരുടെ ആഹ്വാനം. തിരഞ്ഞെടുപ്പു സമാധാനപരമായി നടക്കുന്നതിനായി പ്രത്യേക പ്രാര്‍ത്ഥനകളും കെനിയന്‍ സഭ സംഘടിപ്പിച്ചിരുന്നു. 2007-ലെ തിരഞ്ഞെടുപ്പ് ദേശവ്യാപകമായ വംശീയകലാപങ്ങള്‍ക്കു വഴിതെളിച്ചിരുന്നു. 1,300 പേര്‍ അന്നു കൊല്ലപ്പെട്ടു. അക്രമങ്ങളില്‍ നിന്നു വിട്ടു നിന്ന് സമാധാനത്തിന്‍റെ പ്രയോക്താക്കളാകാന്‍ യുവജനങ്ങളെ മെത്രാന്മാര്‍ പ്രത്യേകമായി ആഹ്വാനം ചെയ്തിരുന്നു.

logo
Sathyadeepam Online
www.sathyadeepam.org