സഭയുടെ പുരോഗതിക്ക് അല്മായ പങ്കാളിത്തം അനിവാര്യം -കല്‍ദായ പാത്രിയര്‍ക്കീസ്

സഭയുടെ പുരോഗതിക്ക് അല്മായ പങ്കാളിത്തം അനിവാര്യം -കല്‍ദായ പാത്രിയര്‍ക്കീസ്

നമ്മുടെ സഭകള്‍ക്കും സമൂഹത്തിനും പുരോഗതി വേണമെങ്കില്‍ അല്മായരായ സ്ത്രീകളുടെയും പുരുഷന്മാരുടേയും കഴിവുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയണമെന്ന് കല്‍ദായ കത്തോലിക്കാ സഭയുടെ പാത്രിയര്‍ക്കീസ് ലുയിസ് റഫായേല്‍ പ്രസ്താവിച്ചു. ശുശ്രൂഷാ പൗരോഹിത്യം പുരുഷന്മാര്‍ക്കു മാത്രമുള്ളതാണെങ്കിലും മറ്റെല്ലാ രംഗങ്ങളിലും അല്മായര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ വഹിക്കാനാകും. സാമ്പത്തികം, വിദ്യാഭ്യാസം, മാധ്യമം തുടങ്ങിയ രംഗങ്ങള്‍ ഉദാഹരണം. ഇപ്രകാരം സഭാത്മകജീവിതത്തി ന്‍റെ എല്ലാ മേഖലകളിലും അല്മായര്‍ക്ക് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നതിനുള്ള പരിശ്രമങ്ങള്‍ ഉണ്ടാകണം – പാത്രിയര്‍ക്കീസ് ആവശ്യപ്പെട്ടു. പൗരസ്ത്യസഭകള്‍ സ്ത്രീകള്‍ക്കു കൂടുതല്‍ പങ്കാളിത്തം നല്‍കുന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്നും പാ ത്രിയര്‍ക്കീസ് നിര്‍ദേശിച്ചു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org