ഫാ. ജാക്വസ് ഹാമല്‍ കൊല്ലപ്പെട്ടതിന്റെ പത്താം വാര്‍ഷികം; ഫ്രാന്‍സില്‍ പ്രത്യേക പ്രാർഥനാ സംഗമങ്ങള്‍

Tenth anniversary of the murder of Fr. Jacques Hamel; Special prayer meetings in France
Published on

2016 ജൂലൈ 26 ന് ഫ്രാന്‍സിലെ സെന്റ് എറ്റിയെന്‍-ഡു-റൗവ്രെയിലെ ദേവാലയത്തില്‍ വച്ച് കൊല ചെയ്യപ്പെട്ട ഫാ. ജാക്വസ് ഹാമലിന്റെ അനുസ്മരണം, ഫ്രാന്‍സിസിൽ ഉടനീളം മതസൗഹാര്‍ദ്ദപരമായി ആചരിച്ചു. ദേവാലയത്തില്‍ പ്രാര്‍ത്ഥന നടത്തിക്കൊണ്ടിരിക്കെ, ഇസ്ലാമിക് സ്റ്റേറ്റിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന രണ്ട് തീവ്രവാദികളാണ് അദ്ദേഹത്തെ ക്രൂരമായി വധിച്ചത്. ഫാ. ഹാമെലിന്റെ അനുസ്മരണാര്‍ത്ഥം ഫ്രാന്‍സില്‍ ഉടനീളം ക്രൈസ്തവ-മുസ്ലിം സൗഹൃദ സംഗമങ്ങളും, പ്രദര്‍ശനങ്ങളും, പ്രത്യേക പ്രാര്‍ത്ഥനകളും സംഘടിപ്പിച്ചു. ഫ്രഞ്ച് മെത്രാന്‍ സമിതി പ്രസിഡന്റ് കര്‍ദിനാള്‍ ഷാന്‍-മാര്‍ക്ക് അവെലിന്‍ നയിക്കുന്ന പ്രത്യേക കുര്‍ബാനയും വാര്‍ഷികത്തോടനുബന്ധിച്ച് നടന്നു.

ഫാ. ഹാമലിന്റെ രക്തസാക്ഷിത്വം ഫ്രാന്‍സിലെ മതസൗ ഹാര്‍ദ്ദ ചര്‍ച്ചകളില്‍ വലിയൊരു മാറ്റത്തിന് കാരണമായതായി വിലയിരുത്തപ്പെടുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങളുടെ പേരില്‍ മുസ്ലിം സമുദായത്തെ ഒന്നടങ്കം കുറ്റപ്പെടുത്താന്‍ പാടില്ലെന്ന നിലപാടാണ് ഫ്രഞ്ച് കത്തോലിക്കാ സഭ സ്വീകരിച്ചത്. കൊലപാതകത്തിന് പിന്നാലെ ലോകത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ നിന്നുള്ള മുസ്ലിം നേതാക്കള്‍ സഭയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു. വിദ്വേഷത്തിന് പകരം ക്ഷമയുടെയും സ്‌നേഹത്തിന്റെയും സന്ദേശമാണ് ഈ സംഭവത്തിനുശേഷം സഭ സമൂഹത്തിന് നല്‍കിയത്.

logo
Sathyadeepam Online
www.sathyadeepam.org