'ജോണ്‍ 24 -ാമന്‍ പാപ്പാ'യെ കുറിച്ചു തമാശയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

'ജോണ്‍ 24 -ാമന്‍ പാപ്പാ'യെ കുറിച്ചു തമാശയുമായി ഫ്രാന്‍സിസ് മാര്‍പാപ്പ

''അടുത്ത യുവജനദിനാഘോഷത്തില്‍ ഒരു മാര്‍പാപ്പ തീര്‍ച്ചയായും പങ്കെടുക്കും, അതൊരുപക്ഷേ ജോണ്‍ ഇരുപത്തിനാലാമന്‍ പാപ്പാ ആയേക്കാം.'' ഫ്രാന്‍സിസ് മാര്‍പാപ്പയുടേതാണ് ഈ വാക്കുകള്‍. 2023 ആഗസ്റ്റില്‍ പോര്‍ട്ടുഗലിലെ ലിസ്ബണിലാണ് അടുത്ത ആഗോള യുവജനദിനാഘോഷം. ഇതിനായി പോര്‍ട്ടുഗലിലേയ്ക്കു താന്‍ പോകുന്നുണ്ടെന്നു പറയുമ്പോഴാണ് തമാശയായി തന്റെ വിരമിക്കലിനെ സംബന്ധിച്ച വാര്‍ത്തകളെ സൂചിപ്പിച്ചത്. സ്ഥാനത്യാഗം ദൈവഹിതമാണെന്നു വിവേചിച്ചറിഞ്ഞാല്‍ ആ സാദ്ധ്യതയോടു താന്‍ തുറവി പുലര്‍ത്തുമെന്ന് പാപ്പാ നേരത്തെ പറഞ്ഞിട്ടുണ്ട്.

അടുത്ത പാപ്പായുടെ പേര് ജോണ്‍ ആയിരിക്കുമെന്നു കരുതുന്നത് എന്തുകൊണ്ടാണെന്നു ഫ്രാന്‍സിസ് പാപ്പാ വിശദീകരിച്ചിട്ടില്ല. ഇതിനു മുമ്പും ഒരിക്കല്‍ ജോണ്‍ ഇരുപത്തിനാലാന്‍ എന്ന ഭാവിപാപ്പായെ കുറിച്ച് നര്‍മസംഭാഷണത്തിനിടെ പാപ്പാ പറഞ്ഞിട്ടുണ്ട്. 1958 മുതല്‍ 1963 വരെ മാര്‍പാപ്പയായിരുന്ന വി.ജോണ്‍ ഇരുപത്തിമൂന്നാമനാണ് ഈ പേരു സ്വീകരിച്ച അവസാനത്തെ പാപ്പാ.

യുവജനങ്ങളോട് അവരുടെ ഭാഷയില്‍ സംസാരിക്കണമെന്നും യുവജനങ്ങള്‍ക്ക് അവരുടേതായ സംസ്‌കാരവും പുരോഗമനാത്മകമായ ഭാഷയും ഉണ്ടെന്നും പോര്‍ട്ടുഗല്‍ സി എന്‍ എന്നിനു നല്‍കിയ അഭിമുഖത്തില്‍ പാപ്പാ പറഞ്ഞു.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org