കുടുംബങ്ങളെ കുറിച്ച് കത്തോലിക്കാ യൂണിവേഴ്‌സിറ്റികളുടെ സംയുക്തഗവേഷണം

കുടുംബങ്ങളെ കുറിച്ച് കത്തോലിക്കാ യൂണിവേഴ്‌സിറ്റികളുടെ സംയുക്തഗവേഷണം

ലോകമെങ്ങുമുള്ള കത്തോലിക്കാ യൂണിവേഴ്‌സിറ്റികള്‍ കുടുംബങ്ങളെ കുറിച്ച് ഗവേഷണം നടത്തുന്ന ഒരു പദ്ധതിയ്ക്കു വത്തിക്കാന്‍ രൂപം കൊടുത്തു. ഈ ഗവേഷണത്തിന്റെ കണ്ടെത്തലുകള്‍ 2022 ജൂണിലെ ആഗോള കുടുംബസമ്മേളനത്തില്‍ അവതരിപ്പിക്കും. 'കുടുംബത്തെ സംബന്ധിച്ച കാത്തലിക് ഗ്ലോബല്‍ കോംപാക്ട്' എന്നാണ് ഈ പദ്ധതിയുടെ പേര്.
സഭയുടെ സാമൂഹ്യപ്രബോധനത്തിന്റെ വെളിച്ചത്തില്‍ ലോകമെങ്ങും കുടുംബത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പങ്കാളിത്ത കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് വത്തിക്കാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. കുടുംബങ്ങളുടെ സാംസ്‌കാരികവും നരവംശവിജ്ഞാനീയപരവുമായ പ്രാധാന്യത്തെ കുറിച്ചുള്ള വിവരശേഖരണവും ഗവേഷണവുമാണ് പദ്ധതിയുടെ ഭാഗമായി നടത്തുക. കുടുംബബന്ധങ്ങള്‍, കുടുംബങ്ങളുടെ സാമൂഹ്യമൂല്യം, അന്താരാഷ്ട്രതലത്തിലെ മികച്ച കുടുംബനയങ്ങള്‍ എന്നിവയ്ക്ക് പഠനത്തില്‍ ഊന്നല്‍ നല്‍കും.
കത്തോലിക്കാസഭ പ്രഖ്യാപിച്ചിരിക്കുന്ന കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമാണ് ഈ പഠനപദ്ധതി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ 'സ്‌നേഹത്തിന്റെ ആനന്ദം' (അമോരിസ് ലെത്തീസ്യ) എന്ന ചാക്രികലേഖനം പ്രസിദ്ധീകൃതമായതിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച കുടുംബവര്‍ഷാചരണം അടുത്ത വര്‍ഷം ജൂണ്‍ വരെയാണ്.

Related Stories

No stories found.
logo
Sathyadeepam Weekly
www.sathyadeepam.org