ജോണ്‍ പോള്‍ ഒന്നാമന്‍ ഇനി മുതല്‍ ധന്യന്‍

ജോണ്‍ പോള്‍ ഒന്നാമന്‍ ഇനി മുതല്‍ ധന്യന്‍

ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനുള്ള നടപടികള്‍ അടുത്ത ഘട്ടത്തിലേയ്ക്കു നീക്കുന്നതിനു ഫ്രാന്‍സിസ് മാര്‍പാപ്പ അനുമതി നല്‍കി. ഇതോടെ ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പാപ്പയെ ഔദ്യോഗികമായി ധന്യന്‍ എന്നു വിളിക്കാം. ഇതുവരെ ദൈവദാസന്‍ എന്നതായിരുന്നു വിശേഷണം. നാമകരണപ്രക്രിയ ആരംഭിച്ചാല്‍ ഒരാളെ ദൈവദാസന്‍ എന്നു വിളിച്ചു തുടങ്ങാം. വീരോചിതസുകൃതജീവിതം നയിച്ചു എന്നു മാര്‍പാപ്പ അംഗീകരിക്കുമ്പോഴാണ് ധന്യന്‍ എന്ന സംബോധന ആരംഭിക്കുക. ഇറ്റലിയില്‍ 1912-ല്‍ ജനിച്ച അല്‍ബിനോലുസിയാനി 1978 ആഗസ്റ്റ് 26-നാണ് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. തനിക്കു തൊട്ടു മുമ്പു മാര്‍പാപ്പാമാരായിരുന്ന ജോണ്‍ ഇരുപത്തി മൂന്നാമന്‍റെയും പോള്‍ ആറാമന്‍റെയും പേരുകള്‍ ചേര്‍ത്ത് ജോണ്‍ പോള്‍ എന്ന പേരു സ്വീകരിക്കുകയായിരുന്നു. സ്ഥാനമേറ്റ് 33-ാം ദിവസം അദ്ദേഹം മരണമടഞ്ഞു. സഭയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യം കുറഞ്ഞ പാപ്പാ ശുശ്രൂഷയായി അതു മാറി. ചിരിക്കുന്ന പാപ്പ എന്നറിയപ്പെടുന്ന അദ്ദേഹം ഇതുവരെ ഇറ്റലിയില്‍ നിന്നുള്ള അവസാനത്തെ പാപ്പായും ആണ്.

Related Stories

No stories found.
Sathyadeepam Weekly
www.sathyadeepam.org