ആമസോണിന്റെ സ്ഥാപകനും ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളുമായ ജെഫ് ബെസ്സോസ് വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. ബെസ്സോസിന്റെ പ്രതിശ്രുത വധു, ലോറന്‍ സാഞ്ചെസും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
വത്തിക്കാന്‍ പ്രസ് ഓഫീസ് ഈ കൂടിക്കാഴ്ചയെക്കുറിച്ച് പ്രത്യേക പരാമര്‍ശങ്ങളൊന്നും നടത്തിയില്ല. എന്നാല്‍ കാലാവസ്ഥാവ്യതിയാനത്തെ നേരിടേണ്ടതിന്റെ അടിയന്തരപ്രാധാന്യം തങ്ങള്‍ ചര്‍ച്ച ചെയ്തതായി ലോറന്‍ സാഞ്ചസ് പിന്നീട് സമൂഹമാധ്യമത്തില്‍ അറിയിച്ചു.
വൈദികര്‍ കവിതയും സാഹിത്യവും വായിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട് തങ്ങളെ ആകര്‍ഷിച്ചതായും അവര്‍ പറഞ്ഞു.