വിവാഹവഞ്ചിയില്‍ ക്രിസ്തുവുണ്ട്, മറക്കാതിരിക്കുക

വിവാഹവഞ്ചിയില്‍ ക്രിസ്തുവുണ്ട്, മറക്കാതിരിക്കുക
Published on

വിവാഹമെന്ന ദൈവവിളി, ചിലപ്പോള്‍ പ്രക്ഷുബ്ധമാകാറുള്ള കടലിലൂടെ വഞ്ചിയില്‍ സഞ്ചരിക്കുന്നതിനു സമാനമാണ്. പക്ഷേ മറക്കാതിരിക്കുക, വൈവാഹിക കൂദാശയിലൂടെ ആ വഞ്ചിയില്‍ ക്രിസ്തു കയറുന്നുണ്ട്. അവിടുന്നു നിങ്ങളെ കുറിച്ചു കരുതലുള്ളവനാണ്. കൊടുങ്കാറ്റടിക്കുമ്പോള്‍ അവന്‍ നിങ്ങളുടെ അരികിലുണ്ടാകും.

ദമ്പതിമാരില്‍ ക്രിസ്തു ചൊരിയുന്ന കൃപകളില്‍ നിന്നു ജനിക്കുന്ന വരദാനമാണ് ക്ഷമ. വിവാഹത്തില്‍ എപ്പോഴും ക്രിസ്തു വസിക്കുന്നു. നിങ്ങളുടെ ഹൃദയം തനിക്കായി തുറന്നു കിട്ടാന്‍ അവന്‍ എപ്പോഴും കാത്തിരിക്കുന്നു. അവിടുന്നു നിങ്ങളില്‍ നിലനില്‍ക്കുന്നതിന് ഇതാവശ്യമാണ്. നമ്മുടെ മാനുഷീകസ്‌നേഹം ബലഹീനമാണ്. യേശുവിന്റെ വിശ്വസ്തസ്‌നേഹത്തിന്റെ കരുത്ത് അതിനാവശ്യമാണ്. അവനോടു കൂടെ ചേര്‍ന്നാല്‍, പാറമേലുള്ള ഭവനം പണിയാന്‍ നിങ്ങള്‍ക്കു സാധിക്കും.

കുഞ്ഞുങ്ങളെ വളര്‍ത്തുന്നത് എളുപ്പമല്ല. പക്ഷേ അവര്‍ എപ്പോഴും ഒരു സമ്മാനമാണ്. എല്ലാ കുടുംബങ്ങളുടെയും ചരിത്രം അവര്‍ തിരുത്തിയെഴുതുന്നു. അവര്‍ സ്‌നേഹത്തിനും ആദരവിനും വിശ്വാസത്തിനുമായി ദാഹിക്കുന്നു. അവര്‍ ദൈവത്തിന്റെ മക്കളാണെന്നു തിരിച്ചറിയുന്നതിന്റെ സന്തോഷം അവരിലേയ്ക്കു പകരാന്‍ മാതാപിതാക്കളെന്ന നിലയില്‍ നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നു.

(അമോരിസ് ലെത്തീസ്യ കുടുംബവര്‍ഷാചരണത്തിന്റെ ഭാഗമായി ദമ്പതിമാര്‍ക്കയച്ച കത്തില്‍ നിന്ന്)

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org