International
കത്തോലിക്കാ സന്നദ്ധ സംഘടനയ്ക്ക് ആമസോണ്‍ മേധാവിയുടെ 50 ലക്ഷം ഡോളര്‍
അമേരിക്കയിലെ അലാസ്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കത്തോലിക്കാസഭയുടെ സന്നദ്ധ സംഘടനയ്ക്ക് ആമസോണ്‍ മേധാവിയും കോടീശ്വരനുമായ ജെഫ് ബെസോസ് 50 ലക്ഷം ഡോളര്‍ സംഭാവനയായി നല്‍കി. ഭവനരഹിതരായ മുന്നൂറോളം കുടുംബങ്ങള്‍ക്കു പാര്‍പ്പിടങ്ങള്‍ ഉണ്ടാക്കി നല്‍കുന്ന പദ്ധതിക്കായിട്ടാണ് ഈ തുക ചിലവഴിക്കുക. നഗരത്തില്‍ അഗതികള്‍ക്കുള്ള രണ്ട് അഭയഭവനങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന സംഘടനയാണിത്. ആകെ 200 കോടി ഡോളര്‍ ജെഫ് ബെസോസ് ഈ സംഘടനയ്ക്കു വാഗ്ദാനം ചെയ്തിട്ടുണ്ട്. അദ്ദേഹം മറ്റു ചില കത്തോലിക്കാ ജീവകാരുണ്യസംഘടനകള്‍ക്കും ഇതേപോലെ വന്‍തുകകള്‍ സംഭാവന നല്‍കിയിരുന്നു.