ജെ ഡി വാന്‍സ് കബറിട ദേവാലയത്തില്‍ ദിവ്യബലിയില്‍ സംബന്ധിച്ചു

ജെ ഡി വാന്‍സ് കബറിട ദേവാലയത്തില്‍ ദിവ്യബലിയില്‍ സംബന്ധിച്ചു
Published on

അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും ഭാര്യയും ജറുസലേമിലെ കബറിട ദേവാലയത്തിലെ ദിവ്യബലിയില്‍ സംബന്ധിച്ചു. ഇസ്രായേലിലേക്ക് മൂന്നു ദിവസത്തെ നയതന്ത്രസന്ദര്‍ശനം നടത്തുന്നതിനിടെയായിരുന്നു ഇത്.

ദിവ്യബലിക്കു മുമ്പ് മെത്രാന്മാരുടെ ഒരു സംഘവുമായി കൂടിക്കാഴ്ച നടത്തിയ വാന്‍സ് കുമ്പസാരിക്കുകയും ചെയ്തു. അമേരിക്കയുടെ രണ്ടാമത്തെ കത്തോലിക്കാ വൈസ് പ്രസിഡന്റാണ് വാന്‍സ്.

കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ക്രിസ്തുവിശ്വാസം സ്വീകരിച്ചതിനുശേഷം നാലാം നൂറ്റാണ്ടിന്റെ ആദ്യത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് കബറിടദേവാലയം. ക്രിസ്തുവിന്റെ ക്രൂശാരോഹണവും മരണവും സംസ്‌കാരവും ഉത്ഥാനവും നടന്ന സ്ഥലമാണിതെന്നാണു വിശ്വാസം.

കത്തോലിക്കാസഭയും ഗ്രീക്ക് ഓര്‍ത്തഡോക്‌സ് സഭയും മറ്റു നാല് പൗരസ്ത്യ ഓര്‍ത്തഡോക്‌സ് സഭകളും സംയുക്തമായാണ് ഈ ദേവാലയത്തിന്റെ നടത്തിപ്പ്.

വാന്‍സ് വിശുദ്ധനാട്ടിലെ മറ്റു ക്രിസ്ത്യന്‍ തീര്‍ഥാടനകേന്ദ്രങ്ങളും സന്ദര്‍ശിച്ചു.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org