2025 ലെ ജൂബിലി പേപ്പല്‍ ബൂള പുറത്തിറങ്ങി

2025 ലെ ജൂബിലി പേപ്പല്‍ ബൂള പുറത്തിറങ്ങി
Published on

2025 ലെ ജൂബിലി ആഘോഷങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായ പേപ്പല്‍ ഉത്തരവ് ''പ്രത്യാശ നിരാശപ്പെടുത്തില്ല'' എന്ന പേരില്‍ പുറത്തിറക്കി. 2024 ക്രിസ്മസ് രാത്രിയില്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ കവാടം തുറന്നുകൊണ്ടാണ് ജൂബിലി ആഘോഷങ്ങള്‍ ഔദ്യോഗികമായി ആരംഭിക്കുക. 2024 ഡിസംബര്‍ 29 ന് ലോകമെങ്ങുമുള്ള എല്ലാ കത്തോലിക്ക കത്തീഡ്രലുകളിലും ദിവ്യബലി അര്‍പ്പിച്ചുകൊണ്ട് ജൂബിലി വര്‍ഷം ആഘോഷമായി ആരംഭിക്കണമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ നിര്‍ദേശിച്ചു. ഈ കത്തീഡ്രലുകളിലേക്കെല്ലാം ഈ സന്ദര്‍ഭത്തില്‍ തീര്‍ത്ഥാടനങ്ങള്‍ സംഘടിപ്പിക്കണമെന്ന് എല്ലാ രൂപതകളോടും മാര്‍പാപ്പ നിര്‍ദേശിച്ചു.

ദനഹാത്തിരുനാളായ 2026 ജനുവരി 6-ന് സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ കവാടം അടച്ചു കൊണ്ടാണ് 2025 ലെ ജൂബിലി ആഘോഷങ്ങള്‍ ഔദ്യോഗികമായി സമാപിക്കുക.

ഇതിനു മുന്‍പ് രണ്ടായിരത്തില്‍ മഹാ ജൂബിലി ആഘോഷങ്ങള്‍ കത്തോലിക്ക സഭ സംഘടിപ്പിച്ചിരുന്നു. 25 വര്‍ഷം കൂടുമ്പോഴാണ് സഭ ജൂബിലികള്‍ ആഘോഷിക്കുന്നത്. തടവുകാര്‍ക്ക് മോചനം ഉള്‍പ്പെടെയുള്ള പ്രത്യാശ പകരുന്ന നടപടികള്‍ ജൂബിലിയോടനുബന്ധിച്ച് സ്വീകരിക്കണമെന്ന് ഭരണകൂടങ്ങളോട് മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ബൈബിളിലെ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിരുന്നു അടിമകള്‍ക്കുള്ള മോചനവും കടങ്ങളുടെ ഇളവും.

Related Stories

No stories found.
logo
Sathyadeepam Online
www.sathyadeepam.org